Home   |   Sitemap   |   Contact us              

Animated page divider line
showing colors of the rainbow.Animated page divider line
showing colors of the rainbow.

കരുണയുടെ കനിവ് പകർന്ന് അശരണർക്ക് കാരുണ്ണ്യ ഹസ്തവുമായി ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് .

 

പാലാ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനമാണ് സ്വിറ്റ്സർലൻഡിലെ മലയാളികൾ എക്കാലവും കാഴ്ച വയ്ക്കുന്നത്. രാജ്യത്തെ പ്രമൂഖ പ്രവാസി സംഘടനയായ ബി ഫ്രെണ്ട്സ് സ്വിറ്റ്സർലൻഡിന്റെ ഈ വർഷത്തെ ചാരിറ്റി പ്രവർത്തങ്ങളുടെ ഭാഗമായി, ഡിസംബർ 22 നു പാലായിൽ കൂടിയ ചടങ്ങിൽ വെച്ച് പാലാ എം എൽ എ ശ്രീ മാണി സി കാപ്പൻ ധന സഹായ വിതരണം നടത്തുകയുണ്ടായി .

സ്വിസ്സ് മലയാളികളുടെ കലാ സാംസ്ക്കാരിക കായിക രംഗങ്ങളിലെ ഉന്നമനം ഉറപ്പു വരുത്തുന്നതിനൊപ്പം ,പിറന്ന നാട്ടിൽ വിധിയുടെ തേരോട്ടത്തില് പകച്ചു നില്ക്കുന്നവര്ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യമിട്ട് ബി ഫ്രെണ്ട്സ് സംഘടന വർഷങ്ങളായി നന്മയുടെ പൊൻ വെളിച്ചമായി അനേകരിലേയ്ക്ക്കെത്തുന്നു .

കുമാരി ക്രിസിൽ ബെന്നിയുടെ പ്രാർത്ഥനാ ഗാനത്തോടെ പാലാ മിൽക്ബാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിന് തുടക്കമായി .സംഘടനയുടെ നേതൃത്വത്തിൽ സമാഹരിച്ച തുക നാട്ടിൽ കഷ്ട ത അനുഭവിക്കുന്ന കുടുംബങ്ങൾക്കും ,രോഗപീഡയാൽ വലയുന്നവർക്കും ,വിദ്യാർത്ഥികൾക്കുമായി പങ്കുവെക്കുമ്പോൾ സംഘടനയ്ക്ക് ഇത് അഭിമാന നിമിഷമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സംഘടനയുടെ മുൻ പ്രസിഡന്റ് ശ്രീ ടോമി തൊണ്ടാംകുഴി തൻറെ സ്വാഗത പ്രസംഗത്തിൽ അഭിപ്രയപെട്ടു . കഴിഞ്ഞ വർഷങ്ങളായി ബി ഫ്രെണ്ട്സ് ചെയ്തു വരുന്ന സാമൂഹിക പ്രവർത്തനങ്ങൾ സദസ്സുമായി അദ്ദേഹം പങ്കുവെച്ചു ..
       

പഠനത്തിൽ മുന്നോക്കവും എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്തു കുട്ടികൾക്കുള്ള സ്‌കോളർഷിപ് ധനസഹായങ്ങൾ വിതരണം ചെയ്തുകൊണ്ട് ശ്രീ മാണി സി.കാപ്പൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.സഹപ്രവർത്തകനായ ശ്രീ തോമസ് ചാണ്ടി എംഎൽഎ യുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടു ഈ ദിവസങ്ങളിലെ എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചിരുന്നെങ്കിലും ബി ഫ്രണ്ട്സ് നടത്തുന്ന ഈ പുണ്ണ്യകർമ്മത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഈ ചടങ്ങിന് എത്തിയെതെന്നും, പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും ജനിച്ചു വളർന്ന നാടിനെ മറക്കാതെ അശരണർക്കും ആലംബഹീനർക്കും ഒരു കൈതാങ്ങ് ആകുവാൻ കർമ്മ നിരതരായി പ്രവര്ത്തിക്കുന്ന ബി ഫ്രെട്സ് അംഗങ്ങളെയും അവരോടു സഹകരിക്കുന്ന സ്വിസ്സിലെ നല്ലവരായ മലയാളി സമൂഹത്തിനും എം എൽ എ തൻറെ പ്രസംഗത്തിൽ ആശംസകൾ അർപ്പിച്ചു .

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യന് കുളത്തുങ്കല് മുഖ്യപ്രഭാഷണം നിർച്ചഹിച്ച് ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും കൂടാതെ ഭവനനിർമാണത്തിനുമായി ഇരുപതുപേർക്കുള്ള ധനസഹായം വിതരണം ചെയ്തു. അഡാർട്ട് ഡയറക്ടർ ഫാ. മാത്യൂ പുതിയിടം, പാലാ നഗരസഭാധ്യക്ഷ മേരി ഡോമിനിക്, കൗൺസിലർ ബിജി ജോജോ കുടക്കച്ചിറ, ജില്ലാ പഞ്ചായത്തംഗം ബിജു പുന്നത്താനം, മരങ്ങാട്ടുപള്ളി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ആൻസമ്മ സാബു,മുൻ ഉഹാവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ ബേബി ജേക്കബ് ,ശ്രീ ജോണി കുന്നപ്പള്ളില്, ശ്രീ തോമാച്ചന് പാലക്കുടി എന്നിവർ പ്രസംഗിച്ചു.

സംഘടനയുടെ മുൻ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ ദേവസ്യാ നെല്ലൂർ ,തിരക്കുകൾക്കിടക്കും സംഘടന സംഘടിപ്പിച്ച ഈ എളിയ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എല്ലാ അതിഥികൾക്കും ,ധനസഹായം സ്വീകരിച്ചവർക്കും, സദസ്സിനും കൂടാതെ ഈ ചാരിറ്റി ഫണ്ട് സമാഹരണത്തിനുവേണ്ടി ടോമിയോടൊപ്പം പ്രയത്നിച്ച സംഘടനാ സഹപ്രവർത്തകരായ ബാബു വേതാനി, ജോസ് പെല്ലിശ്ശേരി, ബിന്നി വേങ്ങപ്പള്ളിൽ, സെബാസ്റ്റിൻ കാവുങ്കൽ എന്നിവർക്കും നന്ദി അർപ്പിച്ചു .

വിദ്യാഭ്യാസ സഹായം, ഭവനനിര്മ്മാണ സഹായം, ചികിത്സാ സഹായം, വിവാഹസഹായം എന്നിവക്കായി അംഗങ്ങളിൽനിന്നും ലഭിച്ച അപേക്ഷകളില് വിവിധ ജില്ലകളിൽ പെട്ട 30-ഓളം പേര്ക്കാണ് ധന സഹായം നൽകിയത്.നന്മയുടെ ഉറവ വറ്റാത്ത സ്വിസ്സിലെ മലയാളി മനസുകളുടെ പൂർണമായ സഹകരണവും ബി ഫ്രെണ്ട്സ് അംഗങ്ങളുടെയും സഹകരണത്തിൽ സംഘടനയുടെ മറ്റ് ചാരിറ്റി സംരംഭങ്ങളായ ഐ ഷയെര് ,കെയര്, മംഗല്യം, ബെസ്ക് തുടങ്ങിയ സഹായപദ്ധതികളും നടന്നുവരുന്നുണ്ട്. കുമാരി ക്രിസിൽ ബെന്നിയും ,ശ്രീമതി വത്സാ നെല്ലൂരും ചടങ്ങുകൾ മോഡറേറ്റ് ചെയ്തു …

റിപ്പോർട്ട് -ജോണി മാത്യു ,ന്യൂസ് പേപ്പേഴ്‌സ് ബ്യുറോ പാലാ

.

 


 

Animated page divider line
showing colors of the rainbow.

 

 

 

 

 

 

 


Copyright © befriends.ch 2014. All rights reserved.