Home   |   Sitemap   |   Contact us              

 

 
 
കൂട്ടായ്മയുടെ 20 വസന്ത വർഷങ്ങൾ പൂർത്തിയാക്കിയ ബി ഫ്രണ്ട്സിന് ജൂബിലി നിറവിനു നിറപ്പകിട്ടേകാൻ പ്രശസ്‌ത കലാപ്രതിഭകളുടെ അപൂർവ്വ സംഗമം 

ബി ഫ്രണ്ട്‌സിന്റെ പെരുമകേട്ട ഓണസദ്യയും ,പത്തിലധികം മലയാളത്തിലെ അനുഗ്രഹീത കലാകാരന്മാരെയും സ്വിസ്സിലെ കലാപ്രതിഭകളെയും അണിനരിത്തി ബി ഫ്രണ്ട്‌സ് അവതരിപ്പിക്കുന്ന "ഡ്രീംസ് തിരുവോണം 2022" ന് ആഗസ്റ്റ് 27 ന് കുസ്‌നാഹ്റ്റിലെ ഹെസ്ലിഹാളിൽ തിരിതെളിയുന്നു ...ഏവർക്കും സ്വാഗതം



 


സംഘടനയുടെ ജൂബിലി നിറവിനും ,ഓണാഘോഷങ്ങൾക്കും നിറപ്പകിട്ടേകാൻ പ്രശസ്‌ത സെലിബ്രെറ്റികളുടെ അപൂർവ്വ സംഗമത്തിനൊപ്പം സ്വിറ്റ്സർലാന്ടിലെ കലാ പ്രതിഭകളും കൂടി ചേർന്നൊരുക്കുന്ന വർണ്ണ വിസ്മയമായിരിക്കും ഈ വർഷത്തെ നമ്മുടെ ഓണാഘോഷം.

ഡാൻസ് പ്രോഗ്രാമുകളുടെ റിഹേർസൽ ജൂലൈ ആദ്യ ആഴ്ചയിൽ ആരംഭിക്കും .പ്രധാനമായും നൂറിലതികം കലാപ്രതിഭകളെ അണിനിരത്തുന്ന നൃത്ത ശിൽപത്തിന്റെ ഒരുക്കങ്ങളാണ് അണിയറയിൽ തുടക്കമിട്ടിരിക്കുന്നത് .*ഈ വർഷം നമ്മുടെ കുട്ടികളുടെ ഡാൻസ് കൊറിയോഗ്രാഫി ചെയ്യുന്നത് ,
പരിചയപ്പെടുത്തലിന്റെ ആവശ്യകതയില്ലാത്ത നിരവധി ഷോകൾ ഇതിനോടകം കൊറിയോഗ്രാഫി ചെയ്‌ത ശ്രീമതി റോസ് മേരിയാണ്* ...സൂറിച്ചിൽ കൂടിയ എക്സികുട്ടീവ് കമ്മിറ്റിയിൽ വെച്ച് റിഹേഴ്‌സലിന്റെ ഔപചാരികമായ ഉൽഘാടനം നടന്നു ..