Home   |   Sitemap   |   Contact us    

 

.

ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ്  ഏപ്രിൽ രണ്ടു ശനിയാഴ്ച സൂറിച്ചിൽ സംഘടിപ്പിച്ച ഷട്ടില്‍  ടൂര്‍ണമെന്റിനു ആവേശകരമായ പരിസമാപനം

ബി ഫ്രണ്ട്സിന്റെ  ആഭിമുഖ്യത്തില്‍ പതിമൂന്നാം തവണയാണ് ടൂര്‍ണമെന്‍റ് ഒരുക്കുന്നത്.പ്രവാസി സ്വിസ്സ് മലയാളികളിൽ ഇപ്പോള്‍ ഷട്ടില്‍ ബാഡ്മിന്‍റണ്‍ ഒരു  ഹരമായി മാറിയിരിക്കുകയാണ് . ഈ ആവേശം തെളിയിക്കുന്നതായിരുന്നു  ടൂര്‍ണമെന്‍റിന്‍െറ വിജയം. രാവിലെ  പത്തുമണിക്ക് ആരംഭിച്ച മത്സരങ്ങള്‍ കാണാനും ,മത്സരിക്കുന്നവർക്കു ആവേശം പകരുവാനും സ്വിസ്സിലെ നാനാഭാഗത്തുനിന്നും കായിക പ്രേമികൾ എത്തുകയുണ്ടായി.

ആറു  വിഭാഗങ്ങളിലായി നടന്ന ടൂര്‍ണമെന്റ്‌റിന്‍റ്റെ ഔപചാരികമായ ഉത്ഘാടനം സൂറിച്ചിലെ ആധ്യാത്മിക ഗുരുവായ ഫാദർ വർഗീസ്‌ നടക്കൽ നിര്‍വഹിച്ചു.,സ്പോർട്സ് കണ്‍വീ നർ ഡേവിസ് വടക്കുംചേരി  ടൂർണമെന്റിന്റെ  നടപടിക്രമങ്ങള്‍ വിവരിക്കുകയും ചെയ്തു . ഇന്‍ഡോര്‍ കോർട്ടിൽ ‍ വച്ച് നടന്ന ആവേശകരമായ മല്‍സരത്തില്‍ മുപ്പതിൽപരം ടീമുകള്‍ മത്സരിച്ചു.

ടൂര്‍ണമെന്റില്‍ ഗേൾസ്  (Under 18) സിംഗിള്‍സില്‍ ജൈമി വള്ളപുരക്കൽ ഒന്നാം സ്ഥാനത്തിനു അർഹയായി   ,മിക്സെഡു ഡബിൾസ് വിഭാഗത്തിൽ  ഒന്നാം സ്ഥാനം ജെയിൻ പന്നാരകുന്നേൽ ,സിൽവിയ ടീമിനും ,വനിതാ വിഭാഗം ഡബിൾസ് വിഭാഗത്തിൽ  പുഷ് റെജി ,ലിസ് മോഹ്ലെർ ടീമിനും , 45 നു മുകളിലുള്ളവരുടെ പുരുഷവിഭാഗ ഡബിൾസ് മത്സരത്തിൽ  സെബി പാലാട്ടി ,ആൻറൻസ്  വേഴേപറമ്പിൽ   എന്നിവർ ഒന്നാം സ്ഥാനം നേടി.പുരുഷ വിഭാഗ ഡബിൾസ് (with llicense )മത്സരത്തിൽ റെജി പോൾ ,ക്രിസ്റൊഫെർ പോൾ എന്നിവർ വിജയിച്ചു .പുരുഷ വിഭാഗ ഡബിൾസിൽ ജെയിൻ പന്നാരകുന്നേൽ അനീഷ്‌ പോൾ എന്നിവർ വിജയികളായി .

ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരായി പുരുഷ വിഭാഗത്തിൽ ജെയിൻ പന്നാരകുന്നേലും വനിതാ വിഭാഗത്തിൽ  സ്വിസ്സിലെ യുവതാരം ജയസ് വള്ളപുരക്കലും  തെരഞ്ഞെടുക്കപെട്ടു .മത്സരങ്ങൾ   നയന്ത്രിച്ചത് മോനിച്ചൻ നിലവൂ ലാരണ്.

പ്രസിഡണ്ട് പ്രിൻസ് കാട്ട്രുകുടിയുടെ സ്വാഗത പ്രസംഗത്തോടെ സമാപന ചടങ്ങുകൾ ആരംഭിച്ചു.സെക്രടറി ബിന്നി വെങ്ങപ്പള്ളി എല്ലാ വിജയികൾക്കും ബി ഫ്രെട്സിനുവേണ്ടി അനുമോദനം അര്പ്പിച്ചു . ജേതാക്കള്‍ക്കും , റണ്ണര്‍സ് അപ്പിനുമുളള ട്രോഫികള്‍ബി ഫ്രണ്ട്സിന്റെ എക്സിക്യൂട്ടീവ് മെംബേർസ് വിജയികൾക്ക് സമ്മാനിച്ചു . ടൂർണമെന്ടിനോട് സഹകരിച്ച എല്ലാവർക്കും സ്പോർട്സ് കണ്‍വീനർ ഡേവിസ് വടക്കുംചേരി ‍നന്ദിയും പറഞ്ഞു.

സമ്മാനദാനചടങ്ങിനു ശേഷം   ,ഷെല്ലി ആണ്ടൂകാലയിൽ,ജയ്മ്‍സ്  കറുത്തേടം ,മാത്യു കുരുവിള ,ജോ  എന്നിവരുടെ നേതൃത്വത്തിൽ  
നടത്തിയ സംഗീതനിശ സമാപന ചടങ്ങിനെ മിഴിവുറ്റതാക്കി  . 

കോര്‍ കമ്മിറ്റിയംഗങ്ങളായ  ജെയിൻ പന്നാരകുന്നേൽ  ,ഷെല്ലി  ആണ്ടൂകാലയിൽ,റെജി പോൾ എന്നിവരും ട്രഷറർ മാത്യു മണികുട്ടിയിൽ  കൂടാതെ ബേബി തടത് തിൽ ,അഗസ്റ്റിൻ മാളിയെക്കൽ,,ജെ സ്വിൻ പുതുമന സെബാസ്റ്റിൻ കവുംകൽ ,ജോയ് തടത്തിൽ ,ടോമി വിരുതിയേൽ ,ഫൈസൽ കാച്ചപ്പള്ളി എന്നിവർ ടൂര്‍ണമെ ന്റിന് നേതൃത്വം നല്‍കി.അംഗങ്ങൾ ചേർന്നൊരുക്കിയ ബുഫ്ഫെറ്റിനു  വനിതാ ഫോറം ഭാരവാഹികളും അംഗങ്ങളുമായ ജെസ്സി പാറതലക്കൽ ,മേർസി വെളിയൻ ,ജിജി കട്ട്രുകുടിയിൽ ,റെജി പുതുമന ,ലൂസി  വേഴാപറാമ്പിൽ,പു ഷ്പി റെജി ,ഷൈനി മാളിയേക്കൽ ,മഞ്ചു കാച്ചപ്പള്ളി ‍എന്നീവര്‍ നേതൃത്വം നല്‍കി.
ടൂർണമെന്റിൽ ഒന്നും ,രണ്ടും,മൂ ന്നും സ്ഥാനങ്ങൾ കരസ്തമാക്കിയവരുടെ പേരുവിവരങ്ങൾ താഴെ ചേർത്തിരിക്കുന്നു .
കൂടാതെ ഫോട്ടോയും പ്രോഗ്രാം ഹൈലൈറ്റ്സ് വീഡിയൊയും കാണാവുന്നതാണ് 

 

 
 

 

CLICK HERE AND WATCH PHOTOS IN FULL WINDOW -PHOTOS BY FAISAL KACHAPPALLY

.

PHOTOS BY PRADEEP THEKKOTTIL

 

PHOTOS BY SAJI KOCHAPPALLY

 

TOURNAMENT HIGHLIGHTS -BY FAISAL KACHAPPALLY

 

 

FINAL MATCH HIGHLIGHTS -BY BIJU PARACKAL

 

 
Catogory Level Name
Girls -Under 18 1st Jaimy Vellapurackkal
  2nd  Divya Ebison Vadakkumchery
     
Mixed Doubles 1st Jain Pannarakunnel & Silvya
  2nd Benson Pazhayattil & Errica 
     
Womens Doubles 1st Pushpy Reji & Liss
  2nd  Tishy Naduvathumuriyil & Bella Thamaraserry
     
45 + Men's Doubles  1st  Sebi Palatty & Antance Vezheparambil
  2nd  Shelly Andookalayil & Titus Puthenveettil
     
Men's Doubles 1st Jain Pannarakunnel & Anish Paul
  2nd Benson Pazhayattil & Titus Puthenveettil
  3rd Antance Vezheparambil & Lanso Vezheparambil
     
Men's Doubles-With Licence 1st Reji Paul & Christopher Paul
  2nd  Sebi Palatty & Lantwin Vezheparambil
     
Best Player of the Tournament    
Men    Jain Pannarakunnel
Women   Jayes Vallapurackkal