Badminton Tournament 2017

8 April Saturday 2017

Shuttlezone, Zuercher Strasse 69 8620 Wetzikon

We organized at various levels and cater to different age groups and playing categories. Here’s a brief overview of the

Type of Competitions

Under 18 years (Boys & girls)
With or Without License player( A player must be at least 30 Years old reached)
Only Without License player
+45 Doubles

Doubles

Supported By

Badminton tournaments are a popular and exciting category in the sport. Here are some key points about Men’s Doubles Badminton tournaments:

Each team consists of two players.

Badminton matches  typically follow a best-of-three-games format. Each game is played to 21 points, and a team must win two out of three games to win the match.

The serving team rotates its players’ positions on the court after scoring points, following a specific sequence. The receiving team remains in their respective positions.

Use the standard feathered shuttlecock. The speed and flight characteristics of the shuttle add an extra element of challenge to the game.

Use the standard feathered shuttlecock. The speed and flight characteristics of the shuttle add an extra element of challenge to the game.

Follows the standard rules and regulations set by the Badminton World Federation (BWF). These rules govern aspects such as scoring, court dimensions, and equipment specifications.

All  matches are known for their fast-paced and dynamic nature, with players showcasing their skills in powerful smashes, quick reflexes, and effective teamwork

SPORTS CONVENER

Davis Vadakkumchery
0786554609
dvadakkumchery@yahoo.com


CO-ORDINATORS

Reji Paul
0787274388
paulreji@gmail.com
———————————-
Jain Pannarakunnel
0788603831
jainjospan@gmail.com

സ്വിറ്റ്സർലൻഡിലെ പ്രമുഖ കലാകായിക സാംസ്‌കാരിക സംഘടനായ ബി ഫ്രണ്ട്സ് ഏപ്രിൽ എട്ടിന് ശനിയാഴ്ച സൂറിച് / വെറ്റ്‌സീകോണിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റിനു അത്യെന്തം ആവേശകരമായ പരിസമാപനം.

ബി ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ ഇത് പതിനാലാം തവണയാണ് തുടർച്ചയായി ടൂർണമെൻറ് സംഘടിപ്പിക്കുന്നത് .സ്വിസ്സ് മലയാളികൾ ഇപ്പോൾ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന കായിക വിനോദമാണ് ഷട്ടിൽ ബാഡ്മിൻറൺ . ഈ ആവേശം തെളിയിക്കുന്നതായിരുന്നു ടൂർണമെൻറിന്റെ വിജയം. രാവിലെ പതിനൊന്നിന് ആരംഭിച്ച മത്സരങ്ങളിൽ പങ്കെടുക്കുവാനും, കാണാനും ,മത്സരിക്കുന്നവർക്കു ആവേശം പകരുവാനും സ്വിസ്സിലെ നാനാഭാഗത്തുനിന്നും കായിക പ്രേമികൾ എത്തുകയുണ്ടായി.മത്സരങ്ങളിൽ മുപ്പതിൽപരം ടീമുകൾ പങ്കെടുത്തു

ആറു വിഭാഗങ്ങളിലായി നടന്ന ടൂർണമെന്റ്‌റിൻറ്റെ ഔപചാരികമായ ഉത്ഘാടനം ബി ഫ്രണ്ട്‌സ് പ്രസിഡന്റ് പ്രിൻസ് കാട്രുകുടിയിലിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംഘടനയുടെ മുൻ പ്രസിഡന്റ് ശ്രീ ജോഷി പന്നാരക്കുന്നേൽ നിർവഹിച്ചു ,തദവസരത്തിൽ സഘടനയിലെ അംഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് ഇതുവരെയുള്ള വിജയങ്ങളുടെ കാരണമെന്ന് കഴിഞ്ഞ പതിമൂന്നു വർഷവും മുടങ്ങാതെ ടൂർണമെന്റിന് സാന്നിധ്യം അറിയിക്കുന്ന അദ്ദേഹം ഓർമിപ്പിക്കുകയുണ്ടായീ . സ്പോർട്സ് കൺവീനർ ഡേവിസ് വടക്കുംചേരി ടൂർണമെന്റിന്റെ നടപടിക്രമങ്ങൾ വിവരിക്കുകയും സെക്രട്ടറി ബിന്നി വെങ്ങപ്പള്ളിൽ നന്ദി പറയുകയും ചെയ്തു .ജെസ്‌വിൻ പുതുമന ഉത്‌ഘാടന യോഗത്തിനു അവതാരകനായിരുന്നു .

ടൂർണമെന്റിൽ ബോയ്‌സ് (Under 18) സിംഗിൾസിൽ സാമുവേൽ പന്നാരക്കുന്നേൽ ഒന്നാം സ്ഥാനത്തിനു അർഹയായി,മിക്സഡ് ഡബിൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ടിഷി നടുവത്തുമുറിയിൽ ,ലാന്റ്‌വിൻ വേഴപ്പറമ്പിൽ ടീമും ,വനിതാ വിഭാഗം ഡബിൾസ് വിഭാഗത്തിൽ സംഗീത പുത്തൻവീട്ടിൽ,ടിഷി നടുവത്തുമുറിയിൽ ടീമും , 45 നു മുകളിലുള്ളവരുടെ പുരുഷവിഭാഗ ഡബിൾസ് മത്സരത്തിൽ ജെയിൻ പന്നാരക്കുന്നേൽ ,സിബി മഞ്ഞളി ടീമും ഒന്നാം സ്ഥാനം പൊരുതിനേടി .പുരുഷ വിഭാഗം ഡബിൾസിൽ വാശിയേറിയ ഫൈനൽ മത്സരത്തിൽ സഹോദരങ്ങളായ ഫെബിൻ പയ്യപ്പിള്ളിൽ ,മെയ്‌ജോൻ പയ്യപ്പിള്ളിൽ വിജയശ്രീലാളിതരായി . ടൂർണമെന്റിലെ പ്രധാന ആകർഷണമായ പുരുഷ വിഭാഗം ഡബിൾസിൽ (with or without licence ) വിഭാഗത്തിൽ റിനോയ് മണവാളൻ ,ബെൻസൺ പഴയാറ്റിൽ ടീം കിരീടമണിഞ്ഞു .

ബെൻസൺ പഴയാറ്റിൽ ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായീ തെരഞ്ഞെടുക്കപെട്ടു .ഫൈനൽ മത്സരങ്ങൾക്ക് റഫറി ആയിരുന്നത് മോനിച്ചൻ നല്ലൂരാണ് .

പ്രസിഡണ്ട് പ്രിൻസ് കാട്ട്രുകുടിയുടെ സ്വാഗത പ്രസംഗത്തോടെ സമാപന ചടങ്ങുകൾ ആരംഭിച്ചു.Fr. ഡെന്നിസ് കിഴക്കരക്കാട്ടു വിജയികൾക്കും പങ്കെടുത്തവർക്കും എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേർന്നതിനോടൊപ്പം സ്പോർട്സിനു നമ്മുടെ ജീവിതത്തിലുള്ള ആവശ്യകതയെ ഓർമ്മിപ്പിക്കുകയുമുണ്ടായി .സെക്രടറി ബിന്നി വെങ്ങപ്പള്ളി എല്ലാ വിജയികൾക്കും ബി ഫ്രണ്ട്സിന് വേണ്ടി അനുമോദനം അർപ്പിച്ചു . ജേതാക്കൾക്കുള്ള ട്രോഫികൾ ബി ഫ്രണ്ട്സിന്റെ എക്സിക്യൂട്ടീവ് മെംബേർസ് വിജയികൾക്ക് സമ്മാനിച്ചു . ടൂർണമെന്റിനോട് സഹകരിച്ച എല്ലാവർക്കും സ്പോർട്സ് കൺവീനർ ഡേവിസ് വടക്കുംചേരി ‍നന്ദിയും പറഞ്ഞു. ബേബി തടത്തിൽ സമാപന സമ്മേളനത്തിന് അവതാരകനായീ .

കോർ കമ്മിറ്റിയംഗങ്ങളായ ജെയിൻ പന്നാരകുന്നേൽ ,റെജി പോൾ എന്നിവരും ,ജോസ് പല്ലിശ്ശേരി ,അഗസ്റ്റിൻ മാളിയേക്കൽ,സെബാസ്റ്റിൻ കാവുംങ്ങൽ ,ടോമി വിരുതിയേൽ ,ഫൈസൽ കാച്ചപ്പള്ളി എന്നിവർ ടൂർണമെ ന്റിന് നേതൃത്വം നൽകി.അംഗങ്ങൾ ചേർന്നൊരുക്കിയ രുചികരമായ ഭക്ഷണ സ്റ്റാളിനു വനിതാ ഫോറം ഭാരവാഹികളും അംഗങ്ങളുമായ ലിസി വടക്കുംചേരി,ജിജി കാട്രുകുടിയിൽ,ജെസ്സി പാറതലക്കൽ റെജി പുതുമന ,പു ഷ്പി റെജി എന്നീവർ നേതൃത്വം നൽകി. ടൂർണമെന്റിൽ ഒന്നും ,രണ്ടും,മൂ ന്നും സ്ഥാനങ്ങൾ കരസ്തമാക്കിയവരുടെ പേരുവിവരങ്ങൾ താഴെ ചേർത്തിരിക്കുന്നു . കൂടാതെ സജി കൊച്ചാപ്പള്ളി ,ഫൈസൽ കാച്ചപ്പള്ളി എന്നിവർ എടുത്ത മനോഹരമായ ഫോട്ടോയും പ്രോഗ്രാം ഹൈലൈറ്റ്സ് വീഡിയൊയും കാണാവുന്നതാണ്

TOURNAMENT 2017

MATCH Photos

Tournament Winners