വീണ്ടുമൊരു ക്രിസ്മസ് മാനുകളെ പൂട്ടിയ തേരില് ചുവന്ന വസ്ത്രം ധരിച്ച ക്രിസ്മസ് അപ്പൂപ്പന്...
Read Moreബി ഫ്രണ്ട്സ് സ്വിറ്റ്സർലണ്ടിൻ്റെ ക്രിസ്തുമസ് സമ്മാനം മഞ്ഞപ്പള്ളിയിലെ ഭവനരഹിത കുടുംബത്തിന്.
സ്വിറ്റ്സർലണ്ടിലെ പ്രമുഖ മലയാളി സംഘടനയായ ബി ഫ്രണ്ട്സിൻ്റെ ചാരിറ്റി പ്രൊജക്ടായ ഐ ഷെയർ ചാരിറ്റി ഭവനനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ജീവകാരുണ്യ സംഘടനയായ സ്വരുമ കാഞ്ഞിരപ്പള്ളിയുടെ സഹകരണത്തോടെ മഞ്ഞപ്പള്ളിയിൽ നിർമ്മിച്ചു നൽകിയ ഭവനത്തിൻ്റെ താക്കോൽദാനം ബി ഫ്രണ്ട്സിൻ്റെ മുൻ പ്രസിഡൻറും ചാരിറ്റി കോർഡിനേറ്ററുമായ ശ്രീ. ടോമി തൊണ്ടാംകുഴി നിർവ്വഹിച്ചു.
മഞ്ഞണിഞ്ഞ പാതിരാവിൽ കാലിതൊഴുത്തിൽ ഭൂജാതനായ ക്രിസ്തുദേവൻ പകർന്നു നൽകിയ സ്നേഹവും ,സഹജീവാനുകമ്പയും മാതൃകയാക്കിയ ബി ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട് ഈ സ്നേഹസമ്മാനം ആ കുടുംബത്തിന് കൈമാറുമ്പോൾ ബി.ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട് എന്ന സംഘടനയിലെ ഒരോ അംഗങ്ങൾക്കും ആത്മാഭിമാനത്തിൻ്റെയും ,സന്തോഷത്തിൻ്റെയും ദിനങ്ങളായി ഈ ക്രിസ്തുമസ് മാറുന്നു വെന്ന് ടോമി തൊണ്ടാംകുഴി പറഞ്ഞു.
നാടും ,വീടും വിട്ട് വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ സ്വന്തം നാടിൻ്റെ നൊമ്പരങ്ങളോട് ചേർന്നു നിൽക്കുന്നവരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് സ്വരുമ കാഞ്ഞിരപ്പള്ളിയുടെ പ്രസിഡൻ്റ് ശ്രീ.മുഹമ്മദ് റിയാസ് പറഞ്ഞു.ഈ വീടിൻ്റെ നിർമ്മാണാവശ്യം ബി.ഫ്രണ്ട്സിൻ്റെ മുൻപിൽ അവതരിപ്പിച്ചത് മഞ്ഞപ്പള്ളിയിലെ ജനങ്ങൾ ഏറെ സ്നേഹിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല തെക്കേമുറിയാണ്.വിമല ചേച്ചിയുടെ നല്ല ഓർമ്മകൾക്ക് മുൻപിൽ ബി.ഫ്രണ്ട്സ് പ്രണാമമർപ്പിച്ചു.
ശ്രീ.സിബി സെബാസ്റ്റ്യൻ സ്വാഗതവും ശ്രീ. ബാബു വേതാനി നന്ദിയും പറഞ്ഞു. ബി.ഫ്രണ്ട്സ് അംഗങ്ങളായ ജോജോ വിച്ചാട്ട്. ,ജോർജ് ദേവസ്യ നെല്ലൂർ. സ്വരുമ കാഞ്ഞിരപ്പള്ളിയുടെ ഭാരവാഹികളായ സ്കറിയാച്ചൻ ഞാവള്ളിൽ ,റോയി വാലുമണ്ണേൽ , ജയിംസ് തൂങ്കുഴി.സ്വരുമ പാലിയേറ്റിവ് കെയർ യൂണിറ്റ് കുറവിലങ്ങാട് കോർഡിനേറ്റർ ശ്രീ ബെന്നി കൊച്ചേരി, ഈ വീട് പണിയുന്നതിനുവേണ്ടി ചെറുതും ,വലുതുമായ സഹായങ്ങൾ ചെയ്ത കറിയാച്ചൻ ഞാവള്ളിൽ, റെജി തെക്കേമുറി ,ജോജി ഇലഞ്ഞിമറ്റത്തിൽ ,ജോം കലൂർ. ,മനോജ് കപ്പലുമാക്കൽ ,സിബി. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഈ പ്രൊജക്ടിന് മേൽനോട്ടം വഹിച്ചു സഹകരിച്ച് പ്രവർത്തിച്ച ജെയിംസ് തെക്കേമുറിയ്ക്ക് ബാബു വേതാനി നന്ദി പറഞ്ഞു. ബി.ഫ്രണ്ട്സ് സ്വിറ്റ്സർലണ്ടിൻ്റെ പ്രസിഡൻ്റ് ശ്രീമതി ലൂസി വേഴേപറമ്പിൽ .സെക്രട്ടറി ശ്രീമതി പുഷ്പ തടത്തിൽ, കോ ഓർഡിനേറ്റർ ജോ പത്തുപറയിൽ എന്നിവർ വീഡിയോ കോളിലൂടെ കുടുംബത്തിന് ആശംസകൾ നേർന്നു.
നിർധനകുടുംബങ്ങൾക്ക് സ്നേഹക്കൂടൊരുക്കി ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് . മെയ് 5 ,6 തിയതികളിൽ രണ്ടു ഭവനങ്ങളുടേയും താക്കോല്ദാനകർമ്മം നടത്തി .
സൂറിക് : സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്‌കാരിക ചാരിറ്റി സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട്ജൻമനാടിനു കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഐ ഷയർ ചാരിറ്റി ഹോം ഹെൽപ്പിലൂടെ കോട്ടയം ജില്ലയിൽ നിർമ്മിച്ച രണ്ടു ഭവനത്തിൻ്റെ താക്കോൽ ദാനം മെയ് അഞ്ച് ,ആറ് തിയ്യതികളിലായി നടത്തപ്പെട്ടു .
മെയ്യ് അഞ്ചാം തിയതി 11-00 മണിക്ക് കുറവിലങ്ങാട്ടു വെച്ചു നടന്ന എളിയ ചടങ്ങിൽ അഡ്വ മോൻസ് ജോസഫ് എം.എൽ.എ. ആദ്യ ഭവനത്തിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു. മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ആർച്ച്‌ഡീക്കൻ തീർത്ഥാടന ദേവാലയം അസി.വികാരി ഫാ. ആൻ്റ്ണി വാഴക്കാലാ വീടിൻ്റെ വെഞ്ചരിപ്പു കർമ്മം നടത്തി.
അശരണരെ നമ്മോടു ചേർത്തുനിർത്തുമ്പോൾ ആണല്ലോ സംഘടനകൾക്ക് മഹത്വമുണ്ടാകുക … ആ ഒരു ലക്ഷ്യം മുൻനിർത്തിക്കൊണ്ടാണ് ബി ഫ്രണ്ട്‌സ് ചാരിറ്റി പ്രൊജക്റ്റ് ആയ “ഐ ഷെയർ” പദ്ധതിയിലൂടെ അർഹരായ കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ചുകൊടുക്കുക എന്ന ഉത്തരവാദിത്വം സംഘടന ഏറ്റെടുക്കുവാൻ തീരുമാനിച്ചതെന്നും ,ഫെബ്രുവരി നാലിന് തറക്കല്ലിട്ട് നിർമ്മാണം ആരംഭിച്ച വീടുകൾ രണ്ടും ഇത്ര വേഗം പൂർത്തിയാക്കാനായത് സംഘടനയിൽ പ്രവർത്തിക്കുന്നവരുടേയും സുഹൃത്തുക്കളുടേയും കറതീർന്ന സഹായം മൂലമാണെന്ന് സംഘടനാ ചാരിറ്റി കോഓർഡിനേറ്റർ ടോമി തൊണ്ടാംകുഴി പറഞ്ഞു.
കുറവിലങ്ങാട്ടു നടന്ന എളിയ ചടങ്ങിൽ ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് മിനി മത്തായി, വാർഡു മെംബർ ബേബി ജേക്കബ് , ഷിബി വെള്ളായിപ്പറമ്പിൽ, ഷാജി പുതിയിടം, സിബി ഓലിക്കൽ, ബിജു കോയിക്കൽ, സംഘടനാഭാരവാഹി സെബാസ്റ്റ്യൻ അറക്കൽ എന്നിവർ പങ്കെടുത്തു.
മെയ്യ് ആറാം തിയതി വൈക്കം ,ടിവി പുരത്ത് രണ്ടാം ഭവനത്തിന്റെ താക്കോൽ കൈമാറി.രാവിലെ പത്തിന് നടത്തിയ എളിയ ചടങ്ങിൽ കഴിഞ്ഞ നൂറ്റിയഞ്ചു വർഷത്തിൽ ആദ്യമായി പിന്നോക്ക സമുദായത്തിൽ നിന്നും തെരെഞ്ഞെടുത്ത ആദ്യ വനിതാ ചെയർ പേഴ്സൺ എന്ന ബഹുമതി കരസ്ഥമാക്കിയ വൈക്കം മുനിസിപ്പൽ ചെയർ പേഴ്‌സൺ ശ്രീമതി പ്രീത രാജേഷും ,ഉഴവൂർ ബ്ലോക്ക് പ്രസിഡന്റ് ശ്രീ പി സി കുര്യനും , കോഓർഡിനേറ്റർ ശ്രീ ഫ്രാൻസിസ് പത്തുപറയും ചേർന്ന് രണ്ടാം ഭവനത്തിന്റെ താക്കോൽ കൈമാറി .
വെറും മൂന്നു മാസം കൊണ്ട് രണ്ടു ഭവനങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കിയ കോൺട്രാക്ടർ സുനിൽ പീറ്ററിനെ സംഘടന ആദരിച്ചു. അതോടൊപ്പം നാട്ടിൽ നിർമാണപ്രവർത്തങ്ങളുമായി സംഘടനക്കുവേണ്ടി പ്രവർത്തിച്ച ശ്രീ ഷിബി വെള്ളായിപ്പറമ്പിൽ ,ഷാജി പുതിയിടം ,ഫ്രാൻസിസ് പത്തുപറ എന്നിവരെ സംഘടനക്കുവേണ്ടി ചാരിറ്റി കോഓർഡിനേറ്റർ ശ്രീ ജോമോൻ പത്തുപറ നന്ദി അറിയിച്ചു .
സംഘടനയുടെ എല്ലാ അംഗങ്ങൾക്കും അഭിമാന മുഹൂർത്തമായ ഈ അവസരത്തിൽ ഭവനത്തിനർഹരായ രണ്ടു കുടുംബങ്ങളെയും സംഘടനാ പ്രസിഡന്റ് ശ്രീമതി ലൂസി വേഴേപറമ്പിലും ,ശ്രീമതി പുഷ്‌പ്പ തടത്തിലും ,ട്രെഷറർ സംഗീതാ മണിയേരിയും സംഘടനയുടെ ആശംസകൾ അറിയിച്ചു .
കൂടാതെ ഈ പ്രൊജക്റ്റിന്റെ വിജയത്തിനായി കോർഡിനേറ്റേഴ്‌സിനോട് ചേർന്ന് പ്രവർത്തിച്ച ജോസ് പെല്ലിശേരി ,ബോബ് തടത്തിൽ, പ്രിൻസ് കാട്ടരുകുടിയിൽ , ബിന്നി വെങ്ങാപ്പിള്ളിൽ ,ജിപ്സി വാഴക്കാല എന്നിവരും എക്സികുട്ടീവ് കമ്മിറ്റിയും കുടുംബങ്ങൾക്ക് ആശംസകൾ നേർന്നു.
പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾ വിദ്യാഭ്യാസം-ആരോഗ്യം മേഖലകൾ, അഗതി – ആശ്രയ പദ്ധതികളിൽ ഉൾപ്പെട്ടവർ, രോഗി ചികിത്സ സഹായം എന്നിങ്ങനെ പ്രശ്നബാധിതരായ നിരവധി ആളുകൾക്ക് ബി ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട്, എന്നും തുണയായി നിൽക്കുന്നു
CURRENT PROJECTS
Be Friends Charity 2020
നമ്മുടെ ജന്മ നാട്ടിൽ ഈ ക്രിസ്ത്മസ് നാളിൽ ബി ഫ്രണ്ട്‌സ് നടത്തിയ ചാരിറ്റി...
Read MoreBe Friends Onam 2020 Charity
ബെഫ്രണ്ട്സിന്റെ ഓണസമ്മാനം ലോകത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ ധാരാളം ഉണ്ട്. പക്ഷേ മിച്ചം വരുന്ന...
Read More