വീണ്ടുമൊരു ക്രിസ്‌മസ്
മാനുകളെ പൂട്ടിയ തേരില്‍ ചുവന്ന വസ്ത്രം ധരിച്ച ക്രിസ്മസ് അപ്പൂപ്പന്‍ എത്തുമെന്നും സമ്മാനങ്ങൾ തരുമെന്നുമാണ് വിശ്വാസങ്ങൾ…ലോകജനത ആ സമ്മാനങ്ങൾക്കായി കാത്തിരിക്കുമ്പോൾ
ഇന്നും അശരണരായി സമ്മാനങ്ങൾ ഇല്ലാതെ നമ്മുടെ സഹോദരങ്ങൾ നാട്ടിലുണ്ട് എന്നുള്ള സത്യം നമ്മൾ ഓർമ്മിക്കുന്നു ..അവർക്കു നമ്മളാൽ കഴിയുന്നപോലെ ഒരു ക്രിസ്തുമസ് സമ്മാനമൊരുക്കുകയായിരുന്നു ബി ഫ്രണ്ട്‌സ് ഈ തിരുപ്പിറവി നാളുകളിൽ ..
കഴിഞ്ഞ ദിവസങ്ങൾക്കു തുടർച്ചയായി ഇന്ന് തൃശൂർ ജില്ലയിലെ വിവിധ അഗതിമന്ദിരങ്ങളിൽ കൂടി നമ്മുടെ ചെറിയ സ്നേഹസമ്മാനം എത്തിക്കുവാൻ സാധിച്ചു എന്നു സന്തോഷത്തോടെ അറിയിക്കട്ടെ ..
തിരുപ്പിറവിയുടെ സാന്ത്വന സന്ദേശവുമായി ബി ഫ്രണ്ട്‌സ് അശരണർക്കൊപ്പം
തിരുപ്പിറവിയുടെ സന്തോഷം സ്വന്തം കുടുംബത്തിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് സാമൂഹിക ,സാമ്പത്തിക, ശാരീരികമേഖലകളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുമായി പങ്കുവെയ്ക്കുകയാണ് ബി ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട്. ..
കൂടുതൽ അഗഥിമന്ദിരങ്ങളിലേക്കു സ്നേഹത്തിന്റെ മധുരസന്ദേശവുമായി ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ്
തിരുപ്പിറവിയുടെ നാളുകളിൽ നാട്ടിലെ അശരണരായ കുറച്ചുപേർക്ക് എങ്കിലും നമ്മളാൽ കഴിയുംവിധമുള്ള സ്വാന്തനമേകുന്നതിന്റെ ഭാഗമായി ഇന്ന് കോട്ടയം ജില്ലയിലും ,എറണാകുളം ജില്ലയിലെ കാലടിയിലും അഗതിമന്ദിരങ്ങളിൽ സ്വാന്തനമേകി .വരും ദിവസങ്ങളിൽ മറ്റു സ്ഥലങ്ങളിലും ബി ഫ്രണ്ട്സ് സുഹൃത്തുക്കൾ സ്വാന്തനമായി എത്തുന്നു.. ….