സ്വിറ്റ്സർലൻഡിലെ പ്രമുഖ കലാകായിക സാംസ്‌കാരിക സംഘടനായ ബി ഫ്രണ്ട്സ് ഏപ്രിൽ രണ്ടിന് സംഘടിപ്പിച്ച ഷട്ടില്‍ ടൂര്‍ണമെന്റിനു ആവേശകരമായ പരിസമാപനം.

മത്സരമെന്നതിനേക്കാൾ സൗഹൃദത്തിനും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനുംവേണ്ടി വർഷങ്ങളായി ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ബാഡ്മിന്റൺ ടൂർണമെൻറ് ഏപ്രിൽ രണ്ടാം തിയതി ശനിയാഴ്ച്ച സൂറിച്ചിലെ വെറ്‌സിക്കോണിലെ ഷട്ടിൽസോണിൽ നടത്തപ്പെട്ടു .

കോവിഡ് മഹാമാരിയിൽ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കളിക്കളങ്ങളിൽ ആരവമുണർത്തുകയായിരുന്നു ഷട്ടില്‍ ബാഡ്മിന്‍റണ്‍ മത്സരാർത്ഥികൾ . ഈ ആവേശം തെളിയിക്കുന്നതായിരുന്നു ടൂര്‍ണമെന്‍റിന്റെ വിജയവും . രാവിലെ പതിനൊന്നരക്ക് ആരംഭിച്ച മത്സരങ്ങളിൽ പങ്കെടുക്കുവാനും, കാണാനും ,മത്സരിക്കുന്നവർക്കു ആവേശം പകരുവാനും സ്വിസ്സിലെ നാനാഭാഗത്തുനിന്നും കായിക പ്രേമികൾ എത്തുകയുണ്ടായി.മത്സരങ്ങളിൽ നിരവധി ടീമുകള്‍ പങ്കെടുത്തു

അഞ്ചു വിഭാഗങ്ങളിലായി നടന്ന ടൂര്‍ണമെന്റ്‌റിന്‍റ്റെ ഔപചാരികമായ ഉത്ഘാടനം സംഘടനാ ഭാരവാഹികളുടെയും കായികപ്രേമികളുടെയും സാന്നിധ്യത്തിൽ ബി ഫ്രണ്ട്‌സ് പ്രസിഡന്റ് ശ്രീ ടോമി തൊണ്ടാംകുഴി നിർവഹിച്ചു ,തദവസരത്തിൽ സഘടനയിലെ അംഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് ഇതുവരെയുള്ള ടൂര്ണമെന്റുകളുടെ വിജയമെന്നും,ജൂബിലി വർഷം ആഘോഷിക്കുന്ന സംഘടനയുടെ എല്ലാ പരിപാടികളിലും സ്വിസ്സ് സമൂഹത്തിന്റെ പൂർണ്ണ സഹകരണം അഭ്യര്ഥിക്കുകയും ,നാളുകൾക്കുശേഷം ജേഴ്‌സി അണിഞ്ഞിറങ്ങിയ എല്ലാ മത്സരാർത്ഥികൾക്കും വിജയാശംസകൾ നേരുകയും ചെയ്‌തു . . സ്പോർട്സ് കണ്‍വീനർ റെജി പോൾ സ്വാഗതം ആശംസിക്കുകയും ടൂർണമെന്റിന്റെ നടപടിക്രമങ്ങള്‍ വിവരിക്കുകയും ചെയ്തു . സംഘടനയുടെ പി ആർ ഓ ശ്രീ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ അവതാരകനായിരുന്നു .

ടൂര്‍ണമെന്റിലെ മത്സരവിജയികൾ : ബോയ്‌സ് (Under 18) സിംഗിള്‍സില്‍ യോനാസ് തെക്കുംതല ഒന്നാം സ്ഥാനത്തിനും ,രണ്ടാം സ്ഥാനത്തിന് കരൺ സിംഗ് ചാവാലയും മൂന്നാം സ്ഥാനത്തിന് യോനാഥൻ പോളും അർഹരായി .,മിക്സഡ് ഡബിൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം സിനി സാം എറിക്ക ടീമും രണ്ടാം സ്ഥാനം ലിബിൻ കോലാട്ടുകുടി ,എറിക്ക ജി ടീമും കരസ്ഥമാക്കി .വനിതാ വിഭാഗം ഡബിൾസ് വിഭാഗത്തിൽ വിന്നി എം ,എറിക്ക എം ഒന്നാം സ്ഥാനവും ,നിർമല വാളിപ്ലാക്കൽ എറിക്ക ജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി .അമ്പതു വയസ്സിനു മുകളിലുള്ളവരുടെ മത്സരത്തിൽ ഒന്നാം സ്ഥാനം ബെൻസൺ പഴയാറ്റിൽ ,ആന്റൻസ് വേഴപ്പറമ്പിലും രണ്ടാം സ്ഥാനം സെബി പാലാട്ടി ,സോബി നെടുംകാരി കൂട്ടുകെട്ടും നേടിയെടുത്തു .

പുരുഷ വിഭാഗം ഡബിൾസിൽ വാശിയേറിയ ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം Reji Paul & Rogil Zacharia ,രണ്ടാം സ്ഥാനം George Avarachen & Jobin Joseph എന്നീ ടീമുകൾക്കും ,മൂന്നാം സ്ഥാനം Antance Vezhapambil & Lantwin Vezhaparampil ടീമും നേടിയെടുത്തു .ജോബിൻ ജോസെഫ് ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായീ തെരഞ്ഞെടുക്കപെട്ടു .ഫൈനൽ മത്സരങ്ങൾ നിയന്ത്രിച്ചിരുന്നത് മോനിച്ചൻ നല്ലൂരാണ് .

വാശിയേറിയ മത്സരങ്ങൾക്ക് ശേഷം സമ്മാനദാനം എട്ടുമണിയോടെ നടത്തുകയുണ്ടായി ..മോഡറേറ്റർ ആയിരുന്ന പി ർ ഓ ജിമ്മി കൊരട്ടിക്കാട്ടുതറയിലിന്റെ ആമുഖ പ്രസംഗത്തോടെ സമാപന ചടങ്ങുകൾ ആരംഭിച്ചു. വിജയികൾക്കും പങ്കെടുത്തവർക്കും എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേർന്നതിനോടൊപ്പം സ്പോർട്സിനു നമ്മുടെ ജീവിതത്തിലുള്ള ആവശ്യകതയെപറ്റി സ്‌പോർട്സ് കൺവീനർ റെജിപോളും ,ട്രഷററും ടൂർണമെന്റ് കോർഡിനേറ്ററുമായ ശ്രീ സജു പൊന്നാനക്കുന്നേലും ഓർമ്മിപ്പിക്കുകയുമുണ്ടായി .

മത്സരവിജയിയികൾക്കു സംഘടനയുടെ ഓഫീസ് ഭാരവാഹികളും എക്ക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളും വുമൺസ് ഫോറവും ചേർന്ന് ട്രോഫികൾ സമ്മാനിക്കുകയുണ്ടായി . വൈസ് പ്രസിഡണ്ട് പ്രിൻസ് കാട്ട്രുകുടി എല്ലാ വിജയികൾക്കും ബി ഫ്രണ്ട്സിന് വേണ്ടി അനുമോദനം അർപ്പിക്കുകയും ടൂർണമെന്റിനോട് സഹകരിച്ച എല്ലാവർക്കും നന്ദി അർപ്പിക്കുകയും ചെയ്‌തു . മറ്റു രാജ്യങ്ങളിൽ നിന്ന് വന്നു മത്സരത്തിൽ പങ്കെടുത്തവർക്ക്
ജോയിന്റ് സെക്രെട്ടറി ശ്രീ ജോസ് പെല്ലിശ്ശേരി പ്രത്യേക നന്ദിയും പറഞ്ഞു.സംഘടനയുടെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും നിറസാന്നിധ്യമായി നിന്നിരുന്ന സംഘടനാ സെക്രെട്ടറി ശ്രീ ബോബ് തടത്തിൽ സാങ്കേതിക കാരണങ്ങളാൽ ഇവന്റിൽ സന്നിഹിതനാകാൻ സാധിക്കാതിരുന്നതിന്റെ വിഷമം ജേതാക്കളെ അറിയിക്കുകയും വീഡിയോ കോൺഫറസിലൂടെ ജേതാക്കളെ അനുമോദിക്കുകയും ചെയ്‌തു .

ടൂർണമെന്റ് കോർഡിനേറ്റർമാരായിരുന്ന സജു പൊന്നാനക്കുന്നേൽ ,സെബി പാലാട്ടി ,ജോസ് വാഴക്കാല ,മോനിച്ചൻ നല്ലൂർ എന്നിവർ ടൂര്‍ണമെന്റിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്‍കി.അംഗങ്ങൾ ചേർന്നൊരുക്കിയ രുചികരമായ ഭക്ഷണ സ്റ്റാളിനു വനിതാ ഫോറം ഭാരവാഹികളും ,കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി. ഇനിയും വേറിട്ട കലാ കായികമത്സരങ്ങളൊരുക്കുന്നതിൽ ബി ഫ്രണ്ട്‌സ് സ്വിസ് സമൂഹത്തിൽ മുന്നിലുണ്ടാകും എന്ന സന്ദേശത്തോടെ ടൂർണമെന്റിനു കൊടിയിറങ്ങി .

ശ്രീ ജോമോൻ പത്തുപറയിൽ പകർത്തിയ ടോർന്മെന്റ് ഫോട്ടോകൾ ഈ ലിങ്കിലൂടെ കാണാവുന്നതാണ് – https://photos.app.goo.gl/NhTUZ1YJ3zBb5es26

പി ആർ ഓ
ജിമ്മി കൊരട്ടിക്കാട്ടുതറയിൽ

Leave a Reply

Your email address will not be published. Required fields are marked *