ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ജൂബിലി സുവനീറിലേക്ക് സാഹിത്യ രചനകൾ ക്ഷണിക്കുന്നു

സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ ബി ഫ്രണ്ട്സിന്റെ പത്താമത് വാർഷികവും ഓണാഘോഷവും സെപ്റ്റംബർ എട്ടിന് സൂറിച്ചിൽ നടക്കും. ആഘോഷത്തിനോടനുബന്ധിച്ചു പ്രകാശനം ചെയ്യുന്ന സുവനീറിലേക്ക് (മാഗസിൻ) കഥകൾ, കവിതകൾ, ലേഖനങ്ങൾ, (articles, poems, stories,) യാത്രാ വിവരണം എന്നിവ ക്ഷണിക്കുന്നു. യൂറോപ്യൻ മലയാളികളിലെ സാഹിത്യ രചനയെയും അവരിൽ ഉറങ്ങി കിടക്കുന്ന സർഗ ചേതനെയും ഉണർത്തുവാൻ കൂടിയാണ് സുവനീർ പ്രകാശനത്തിന്റെ ലക്ഷ്യമെന്ന് സുവനീർ ചീഫ് എഡിറ്റർ ടോമി തൊണ്ടാംകുഴി അറിയിച്ചു. സുവനീർ പ്രകാശനത്തിനുവേണ്ടി ടോമി തൊണ്ടാംകുഴി (ചീഫ് എഡിറ്റർ) കൂടാതെ സെബാസ്റ്റ്യൻ അറയ്ക്കൽ, പ്രകാശ് അത്തിപ്പൊഴി, ജെയിംസ് കുറവല്ലൂർ, ആൻസ് വേഴപറമ്പിൽ, പ്രിൻസ് കടുകുടിയിൽ എന്നിവരടങ്ങിയ എഡിറ്റോറിയൽ ബോർഡും പ്രവർത്തിച്ചുവരുന്നു. സ്വിറ്റ്സർലൻഡിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള രചനകൾ മേയ് എട്ടിന് മുമ്പായി നൽകണം. befriendsswitzerland@gmail.com ബി ഫ്രണ്ട്സിന്റെ പത്താം വാർഷികം ആഘോഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രസിഡന്റ് ജോസ് പെല്ലിശേരിയും സെക്രട്ടറി ബേബി തടത്തിലും അറിയിച്ചു. റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ