സ്വിസ്സ് മലയാളീ സമൂഹത്തിന് എന്നും പുതുമകൾ മാത്രം സമ്മാനിച്ചിട്ടുള്ള ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻണ്ട് ഇരുപതാംവാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ വർഷം രണ്ടു മെഗാ ഈവൻ്റുകൾ ഒരുക്കിയിരിക്കുന്നു… മികവാർന്ന സെലിബ്രിറ്റികളേയും ,കലാകാരൻമാരേയും ഉൾപ്പെടുത്തികൊണ്ടു് ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമായ കേരളക്കരയുടെ ആഘോഷം “ഓണം” ..ജൂബിലി നിറവിൽ ബി ഫ്രണ്ട്‌സ് ആഗസ്റ്റ് 27 നു സൂറിച്ചിൽ കുസനാഹ്റ്റിലെ ഹെസ്ലിഹാളിൽ ആഘോഷിക്കുന്നു ..
അതുപോലെ കഴിഞ്ഞ വർഷം സംഘടനാ തുടക്കമിട്ട, സ്വിറ്റ്സർലൻണ്ടിലെ സെക്കൻ്റ് ജനറേഷൻ വളരെ താത്പര്യത്തോടെ ഏറ്റെടുത്ത വടം വലി മൽസരവും അതോടൊപ്പം ഇന്ത്യൻ ഫുഡ് ഫെസ്റ്റിവലും കൂടാതെ മെഗാ മ്യൂസിക്കൽ നൈറ്റും ഉൾപ്പെടുത്തി ഉൽസവ് 2022 എന്ന പേരിൽ സെപ്റ്റബർ 24 ന് സൂറിച്ചിൽ വെച്ച് മറ്റൊരു മെഗാ ഈവൻ്റും നടത്തപ്പെടുന്നു…
സഹൃദയരായ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു ….SAVE THE TWO DATES…THIRUVONAM 2022 ON 27 TH AUGUST AND UTSAV 2022 ON 24TH SEPTEMBER. WAITING FOR YOU A VERY SURPRISED AND EXCITING PROGRAMME…
റിപ്പോർട്ട്
ജിമ്മി കൊരട്ടിക്കാട്ടുതറയിൽ
പി ആർ ഓ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ്