ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ഓണമഹോൽസവം 2023 ൻ്റെ തുടക്കം കുറിച്ച് കൊണ്ട് ഇദംപ്രഥമമായ് സൂറിച്ചിലെ ഗ്രൂ ണിംഗനിൽ സംഘടിപ്പിച്ച ഇൻ്റർനാഷണൽ വടംവലി മത്സരം കാണികളിൽ ആവേശമുണർത്തി ചരിത്ര വിജയമായ് മാറി

ഇന്ത്യൻ, സ്വിസ്സ് പതാകകൾ വഹിച്ച് തനതായ ജഴ്സി കൾ അണിഞ്ഞ് വിവിധ ടീമുകൾ നടത്തിയ മാർച്ച് പാസ്റ്റ് അഭിസംബോധന ചെയ്ത് പ്രസിഡൻ്റ് ശ്രീ ടോമി തൊണ്ടാംകുഴി ഉത്സവ് 23 അവുപചാരികമായി ഉൽഘാടനം ചെയ്തു . .സെക്രെട്ടറി ശ്രീ ബോബ് തടത്തിൽ പരിപാടികൾക്ക് നേതൃത്വം നൽകി

ഇറ്റലി, ബൽജിയം ആതിഥേയരായ സ്വിസ്സ് എന്നിവിടങ്ങളിൽ നിന്ന് 12 ഓളം ടീമുകൾ പങ്കെടുത്തു. ആദ്യാവസാനം വീറും വാശിയും നിറഞ്ഞ് നിന്ന മൽസരത്തിൻ്റെ ചിട്ടയായ മേൽനോട്ടം ശ്രദ്ദേയമായിരുന്നു.

റഫറികളായിരുന്ന ബിനു കാരക്കാട്ടിൽ, സിജോ വാളി പ്ലാക്കൽ, പോളിമണവാളൻ എന്നിവർ മൽസരങ്ങൾക്ക് ചുക്കാൻ പിടിച്ചപ്പോൾ തെക്കൻസ് ബൽജിയം, KCK ബൽജിയം, റോമൻ ക്നാനായ ബ്രദേഴ്സ്, റോമൻ ക്നാനായ ഫ്രണ്ട്സ്, സ്വിസ്സ് വാരിയേഴ്സ്, വിന്നർ പോത്ത് മുക്ക്, തനി നാടൻ ബോയ്സ് , വാടാ പോടാ, Wolf Swiss, Flamingo Swiss, 7s Roma തുടങ്ങിയ ടീമുകൾ കമ്പവലിക്കളത്തിൽ തീപാറുന്ന പോരാട്ടം കാഴ്ചവച്ചു.സി ജി തോമസ്, വർഗീസ് എടാട്ടുകാരൻ എന്നിവർ മൽസരങ്ങളുടെ ജഡ്ജ സായ് പ്രവർത്തിച്ചു.

ഇതിനോടനുബന്ധിച്ച് നടന്ന ചെസ്സ് മൽരത്തിൽ ജോനാസ് പുതുമന First prise ഉം ഡയിൻ പോൾ2nd Psize ഉം കരസ്ഥമാക്കി, ചീട്ടുകളി മത്സരത്തിൽ വിജയികളായതു ലേലം ഒന്നാം സമ്മാനം വിയന്നയിൽ നിന്നെത്തിയ എബ്രഹാം കുരുത്തുപറമ്പിൽ ,കുര്യാക്കോസ് പലാച്ചേരിൽ ടീമിനും രണ്ടാം സമ്മാനം സ്വിസ്സിലെ സിജി തോമസും ,ടൈറ്റസ് നടുവത്തുമുറിയും നേടിയെടുത്തു .വാശിയേറിയ റമ്മി മത്സരത്തിൽ ഒന്നാമതെത്തിയത് ജെയിംസ് തെക്കേമുറിയും ,രണ്ടാം സ്ഥാനം ബിബു ചേലക്കലും നേടിയെടുത്തു .സപ്പോർട്ട് കളിയിൽ ഒന്നാം സമ്മാനം ജോജോ വിച്ചാട്ട് ,സാന്റി പള്ളിക്കമാലിൽ ,വർഗീസ് കരുമത്തി എന്നിവരും രണ്ടാം സമ്മാനം മോനിച്ചൻ ദേവസ്യ ,പോളി മണവാളൻ ,ജെൽജോ ചെറുകാട്ട് എന്നിവരും നേടിയെടുത്തു ..

കാണികളെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തി കാനായ ഫ്രണ്ട്സ് റോമാ യെ തോൽപിച്ച് 7s Roma വിജയകിരീടം നേടി.

തുടർന്ന് നടന്ന സമ്മാനദാനച്ചടങ്ങിൽ സെക്രട്ടറി ബോബ് തടത്തിലും പ്രസിഡൻ്റ് ടോമി തൊണ്ടാംകുഴി ,ട്രെഷറർ ബിന്നി വെങ്ങപ്പള്ളി ,വിമൻസ് ഫോറം ലീഡേഴ്‌സ് ,പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ആയ ശ്രീ ജോസ് പെല്ലിശേരി ,ജിമ്മി കൊരട്ടിക്കാട്ടുതറയിൽ ,മറ്റു എക്സികുട്ടീവ് അംഗങ്ങൾ തുടങ്ങിയവർ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.വിവിധ മത്സരങ്ങൾക്ക് റെജി പോൾ ,ജോയി തടത്തിൽ ,രതീഷ് ,മോനിച്ചൻ,ജെസ്വിൻ പുതുമന എന്നിവർ നേതൃത്വം നൽകി ..

വടംവലിയുടെ ആദ്യാവസാനം കാണികൾക്കു ആവേശം നൽകി വാക്കുകളെ ,വാചകങ്ങൾകൊണ്ടു അമ്മാനമാടി ശ്രീ ജുബിനും ,ശ്രീ മാത്യു വും നൽകിയ കമന്ററി അക്ഷരാർത്ഥത്തിൽ കാണികൾക്കു പുതിയ ഒരു അനുഭവമായി .

വടംവലി മത്സരത്തിൽ പങ്കെടുത്ത ടീമുകളെ അനുമോദിച്ചും ,വിദേശ ,തദ്ദേശ ടീമുകൾക്ക് ആദ്യാവസാനം ചുക്കാൻ പിടിച്ച ശ്രീ അൽഫിൻ തേനാംകുഴിക്കും ,സ്വിസ്സിൽ നിന്നും രണ്ടു ടീമുകളെ കളത്തിലിറക്കിയ ലിജിമോൻ മനയിലും ടീമിലെ എല്ലാ അംഗങ്ങൾക്കും ,സ്വിസ്സിലെ വടം വലിക്കു പ്രഫഷണൽ രീതി നൽകിയ ഫൈസൽ കാച്ചപ്പള്ളിക്കും മറ്റ ടീമുകളുടെ ക്യപ്റ്റൻമാരും കോച്ചുമാരുമായിരുന്ന പ്രിൻസ് കാട്ടരുകുടിയിൽ ,സെബാസ്റ്റ്യൻ കാവുങ്ങൽ ,ജോജോ വിച്ചാട്ട് ,ബിനോയ് അലാനി,സിൻജോ നെല്ലിശേരി ജൂനിയർ ടീമിന്റെ ക്യാപ്റ്റൻ മനു കാവുങ്ങൽ കമ്മിറ്റിയുടെ നന്ദി അറിയിച്ചു

അടുത്ത വർഷം ഇൻ്റർനാഷണൽ വടംവലി മൽസരത്തിൻ്റെ തട്ടകത്തിൽ ഒന്നിക്കാമെന്ന സന്തോഷത്തോടെയും സെപ്റ്റംബർ രണ്ടിന് അരങ്ങിലെത്തുന്നു ഓണമഹോത്സവത്തിന്റെ തിരക്കുകളിലേക്ക് പ്രവേശിച്ചു……

https://www.amazon.de/photos/share/zu0CM4rgcv6Lb3ZIZUwxGhgnH7ClSfJwFJfSZ6L4suc?pageIndex=0

https://photos.app.goo.gl/vkoNd1myEjvNY3LH8

Leave a Reply

Your email address will not be published. Required fields are marked *