ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഒരുക്കിയ പൂക്കളമത്സരത്തിൽ ഒന്നാം സമ്മാനം ഓണത്തുമ്പികൾ ടീം കരസ്ഥമാക്കി .

ഒന്നാം സമ്മാനം -ഓണത്തുമ്പികൾ ,രണ്ടാം സമ്മാനം വീക്കെൻഡ് ട്രിപ്പ് ടീം ,മൂന്നാം സമ്മാനം അമേസിങ് ഫ്രണ്ട് ടീം ,ജൂറിയുടെ പ്രത്യേക പരാമർശം – യുവതലമുറയിലെ കൂട്ടുകാർ ടീം.

ഒന്നാം സമ്മാനം കരസ്ഥമാക്കിയവർ – ടീം ഓണത്തുമ്പികൾ

സ്വിറ്റസർലണ്ടിലെ സാംസകാരിക സംഘടനായ ബി ഫ്രണ്ട്‌സ് പ്രവാസലോകത്ത് ഒറ്റപ്പെട്ടുപോകുന്ന മലയാളികളുടെ സർഗ്ഗാത്മകമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്നതിനുവേണ്ടി തിരുവോണത്തിനോടനുബന്ധിച്ച് ഓൺലൈൻ അത്ത പൂക്കളമത്സരം ഒരുക്കിയത് സ്വിസ് മലയാളികൾക്കിടയിൽ വേറിട്ടൊരനുഭവമായി മാറി.മവേലിയുടെ സ്വന്തം നാടായ മലയാളനാട്ടിലെക്കാൾ ഭംഗിയായ രീതിയിലുള്ള അത്തപൂക്കളങ്ങളാണ് പ്രവാസലോകത്തു മത്സരത്തിൽ പങ്കെടുത്ത പത്തു ടീമുകൾ ഒരുക്കിയത് .

രണ്ടാം സമ്മാനം കരസ്ഥമാക്കിയവർ – ടീം വീക്കെൻഡ് ട്രിപ്പ്

മത്സരരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ചലചിത്രതാരം മിയാ ജോർജ്, ചിത്രകാരനും എഴുത്തുകാരനുമായ ജെബിൻ പാവറട്ടി, ചിത്രകാരൻ ജോൺസൺ പള്ളിക്കുന്നേൽ, ഗായിക അന്ന ബേബി തുടങ്ങിയവർ വിധി കർത്താക്കളായിരുന്നു.

മൂന്നാം സമ്മാനം കരസ്ഥമാക്കിയവർ – ടീം അമേസിങ് ഫ്രണ്ട്സ്

മത്സരത്തിൽ ഒന്നാം സമ്മാനം 200 ഫ്രാങ്ക് ഓണത്തുമ്പികൾ ടീമും, രണ്ടാം സമ്മാനം 150 ഫ്രാങ്ക് വീക്കെൻഡ് ട്രിപ്പ് ടീമും, മൂന്നാം സമ്മാനം 100 ഫ്രാങ്ക് അമേസിങ് ഫ്രണ്ട് ടീമും കരസ്ഥമാക്കി.

പ്രോൽസാഹന സമ്മാനം ടീം യുവതലമുറയിലെ കൂട്ടുകാർ

പ്രവാസലോകത്തെ യുവസമൂഹത്തിനു ‌ മാതൃകയായി സാംസ്‌കാരിക കേരളത്തിന്റെ പൈതൃകം വിളിച്ചോതി സ്വിറ്റസർലണ്ടിലെ യുവതലമുറയിലെ കൂട്ടുകാർ എന്ന പേരിലുള്ള ടീം ഒരുക്കിയ അത്തപൂക്കളം ജൂറിയുടെ പ്രത്യക പരാമർശം നേടുകയും പ്രോത്സാഹന സമ്മാനമായി 100 ഫ്രാങ്കും നേടുകയുണ്ടായി . മത്സരത്തിൽ വിജയികളായവർക്കും, പങ്കെടുത്തവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *