ONAM 2015- DANCE PRACTICE INAUGURATION

ബി ഫ്രണ്ട്സ് ഓണാഘോഷം കലാപരിപാടികളുടെ റിഹേഴ്സലുമായി കുട്ടികളുടെ നൃത്തസംഘം ആവേശത്തിൽ

സൂറിച്ച്: എന്നും പുതുകളുമായി ഓണാഘോഷത്തെ മഹാത്തരമാക്കാൻ ശ്രമിക്കുന്ന ബി ഫ്രണ്ട്സ് ഈ വർഷം സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ റിഹേഴ്സൽ ആരംഭിച്ചു. പ്രാധാനമായും 100 നർത്തകരെ അണിനിരത്തി അവതരിപ്പിക്കുന്ന പ്രാരംഭ പ രിപാടിയുടെ ഒരുക്കങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

ചിലങ്ക നൃത്ത സ്കൂളിന്റെ സാരഥി നീനു മാത്യുവാണ് നർത്തകരെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ വർഷം നീനു കോറിയോഗ്രാഫി ചെയ്ത പ്രാരംഭനൃത്ത വിസ്മയം സ്വിസ് മലയാളികളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സ്വിസ് യുവജനങ്ങൾക്ക് ഏറെ ആരാധകരെ നേടി കൊടുത്ത പരിപാടിയായിരുന്നു അത്.

ഈ വർഷത്തെ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം സംഘടനയുടെ പ്രസിഡന്റ് ടോമി തൊണ്ടാംകുഴി നിർവ്വഹിച്ചു. സെക്രട്ടറി പ്രിൻസ് കട്ടരുകുടിയിൽ, എക്സിക്യൂട്ടിവ് കമ്മിറ്റിയ്ക്ക് വേണ്ടി ഡേവിസ് വടക്കുംചേരി, അംഗങ്ങൾക്ക് വേണ്ടി മാത്യു കുരുവിള, കോറിയോഗ്രാഫർ നീനു മാത്യു, യൂത്ത് ഫോറത്തിനു വേണ്ടി ലിഡ് വടക്കുംചേരിയും കുട്ടികളും തിരിതെളിക്കുകയും ഡാൻസ് പരിപാടിയുടെ റിഹേഴ്സൽ ആരംഭിക്കുകയും ചെയ്തു.

കേരളത്തിൽ നിന്നുള്ള കലാക്കാരന്മാരോടൊപ്പം സ്വിറ്റ്സർലൻഡിലെ കലാപ്രതിഭകളും അരങ്ങിൽ വിസ്മയം സൃഷ്ടിക്കും. വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. കേരളത്തിൽ ക്രിസ്ത്യൻ ഭക്തിഗാന തരംഗം സൃഷ്ടിച്ച ജിനോ കുന്നുപ്പുറത്ത് ലേറ്റസ്റ്റ് ആൽബം: ഗോഡ്), മലയാളത്തിന്റെ പ്രശസ്ത ബാലഗായിക ശ്രേയക്കുട്ടി, പ്രശസ്ത ഗായികയും വയലിനിസ്റ്റുമായ രൂപ രേവതി, പിന്നണി ഗായകൻ വിപിൻ സേവിയർ തുടങ്ങിയവർ നയിക്കുന്ന സ്റ്റേജ് ഷോ, ബെസ്റ്റ് എിക്ക് ഡ്രസ്സ് അവാർഡ് തുടങ്ങിയ പരിപാടികൾ ഓണാഘോഷം വേരിട്ടതാക്കും.

പരിപാടിയുടെ വിജയത്തിനായി എക്സിക്യൂട്ടിവ് കമ്മിറ്റിയുടെയും, ആർട്സ് കൺവീനർ ജെസ് വിൻ പുതുമനയുടെയും, ട്രഷറർ ബിന്നി വേങ്ങപ്പിള്ളിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ജനിച്ച് മണ്ണിന്റെ ഓർമ്മകൾ ഉണർത്താനും, പ വാസലോകത്ത് മലയാള നാടിന്റെ പൈതൃകം വിളിച്ചോതാനും സ്വിസിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘാടകർ ക്ഷണിച്ചു.