Onam Best Dress Award 2016

SATURDAY 3RD SEPTEMEBER

മനോഹരമായ ഒരു പുരാവൃത്തത്തിന്റെ ഓര്‍മ കൈപിടിച്ച് ചിങ്ങത്തിരുവോണമണയുമ്പോള്‍ അതിന്റെ പ്രാചീനതയില്‍, സൗന്ദര്യത്തികവില്‍, സമത്വസങ്കല്‍പ്പത്തില്‍ വിസ്മയാനന്ദിതരായി നാം നില്‍ക്കുന്നു. വിസ്മയത്തിനപ്പുറം, ആത്യന്തിക നന്മയിലുള്ള മനുഷ്യവംശത്തിന്റെ കെടാത്ത വിശ്വാസത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഉദയചക്രവാളത്തോളം ഉയരെ പറക്കുന്ന മാനുഷിക സ്വാതന്ത്ര്യത്തിന്റെ ലിഖിതരൂപമല്ലാത്ത പ്രമാണമാകുന്നു ഇക്കാരണത്താല്‍ ഓണം.ഹൃദയങ്ങളുടെ സംഗമോത്സവത്തില്‍ നിന്നുളവാകുന്ന ഞാറ്റുപാട്ടും ചക്രപ്പാട്ടും മെതിപ്പാട്ടും ഊഞ്ഞാല്‍പ്പാട്ടും അണിയിച്ച് നമ്മെ ഒരു കവിള്‍ പാടാന്‍ ക്ഷണിക്കുന്നത് ഇക്കാരണത്താലാണ്. ഈ ഓർമകളുടെ ചെപ്പു തുറന്നു നിറമാർന്ന കലാവിരുന്നൊരുക്കിയിരിക്കുകയാണ് ബി ഫ്രണ്ട്സ് സെപ്‌റ്റംബർ മൂന്നാം തിയതി …..

നമ്മുടെ ദൈനംദിന ജീവിതത്തിൽ വസ്ത്രധാരണത്തിന് വളരെ പ്രാധാന്യമുണ്ട്. നമ്മളെ മികച്ചതാക്കാനും മോശമാക്കാനും വസ്ത്രധാരണത്തിലെ ചെറിയ പിഴവുകൾ ധാരാളം മതി. മലയാളിയുടെ വസ്ത്രധാരണത്തിനു ഒരു സങ്കൽപ്പമുണ്ട് നമ്മുടെ മനസ്സിൽ. പക്ഷേ വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ സങ്കൽപ്പങ്ങളിൽ സാരിയും, ചുരിദാറും ഒക്കെ കടന്നു, ജീൻസും, മിഡിയും, സ്കർട്ടും എന്തിനു ബർമുടാസ് പോലും കടന്നു വന്നു. വസ്ത്രധാരണത്തിൽ ഒരു വിപ്ലവം തന്നെ നടന്നു. ഇത് സ്ത്രീകളുടെ മാത്രമല്ല മലയാള പുരുഷന്റെ വസ്ത്രധാരണത്തിലും ഈ മാറ്റങ്ങൾ വന്നു. എന്നാൽ ഓണം എന്ന വിശേഷ ദിവസത്തിൽ കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങൾ ധരിചെത്തുന്നതിൽ ആനന്ദം കാണുന്നവരാണ് നമ്മൾ മലയാളികൾ …. .

തങ്ങളുടെ വ്യക്തിത്വത്തെയും തങ്ങളെ ദർശിക്കുന്നവരുടെ വ്യക്തിത്വത്തെയും ബഹുമാനിക്കുകയാണ് എന്നതാവണം വസ്ത്രധാരണത്തിന്റെ അടിസ്ഥാന ലക്‌ഷ്യം. വസ്ത്രം തിരഞ്ഞെടുക്കുന്നത് അവസരങ്ങള്‍ക്ക് യോജിച്ച രീതിയിലായിരിക്കണം എന്നുള്ളതാണ് പ്രധാനം ….നമ്മുടെ ഓണാഘോഷങ്ങൾ വെറുമൊരു ആഘോഷം മാത്രമാകാതിരിക്കാനും അതുവഴി നമ്മുടെ മലയാണ്മയുടെ പാരമ്പര്യം വിളിച്ചോതാനും നമ്മുടെ രണ്ടാം തലമുറയെ ആ വഴിയേ കൈപിടിച്ച് നടത്താനും വേണ്ടിയാണു കഴിഞ്ഞ കുറെ വർഷങ്ങളായി ഓണത്തിനോടനുബന്ധിച്ചു നമ്മൾ നടത്തിവരുന്ന കേരളാ ഡ്രസ്സ് അവാർഡിന് തുടക്കമിട്ടത് തന്നെ.അതുകൊണ്ടു മാത്രമാണ് സ്വിസ്സിലെ എല്ലാവരുടെയും മുക്തകണ്ഠമായ പ്രശംസ കേരളാ ഡ്രസ്സ് അവാർഡിന് നേടിത്തന്നത് …

ഈ വർഷം ചെറിയ വ്യത്യാസങ്ങളോടെ എന്നാൽ പൂർവാധികം ഭംഗിയോടും സൂക്ഷമതയോടും മലയാണ്മയുടെ നിറവോടെ, മലയാളതനിമയോടെ ഡ്രസ്സ് അവാർഡ് വീണ്ടും നടത്തുകയാണ്…. ഈ വർഷം മുൻ വർഷങ്ങളിൽ നടത്തിവന്നതിനു വ്യത്യസ്തമായി അംഗങ്ങളുടെയും മറ്റു നിരവധി സഹകാരികളുടെയും അഭിപ്രായം മാനിച്ചു ഡ്രെസ്സിൽ പതിക്കുന്ന നമ്പർ ഈ വര്ഷം ഒഴിവാക്കുകയാണ് എന്നാൽ ഓണാഘോഷത്തിന് വരുന്ന എല്ലാവരുടേയും വസ്ത്രധാരണം തെരെഞ്ഞെടുക്കപ്പെട്ട ജഡ്ജസ് വിലയിരുത്തുന്നതായിരിക്കും…, യുവതീ യുവാക്കൾക്കും, മുതിർന്നവർക്കും കൂടാതെ കുഞ്ഞു കുട്ടികൾക്കും ഈ വർഷം അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നു …

എന്നും പുതുമകൾകൊണ്ട് നിറക്കൂട്ട് ഒരുക്കുന്ന ബി ഫ്രണ്ട്‌സ് ഈ വർഷം പുതിയതായി ഒരു കാറ്റഗറിയും കൂടി ഡ്രസ്സ് അവാർഡിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് … ഏറ്റവും നല്ല വസ്ത്രധാരണയോടെ എത്തുന്ന ഭാര്യാഭർത്താവിനു പ്രത്യേക അവാർഡ് ഉണ്ടായിരിക്കുന്നതാണ് … “ബെസ്റ് കേരളാ കപ്പിൾസ് ഡ്രസ്സ് അവാർഡ്” എന്നാൽ ഈ കാറ്റഗറിയിൽ മാത്രം പങ്കെടുക്കുവാൻ താല്പര്യമുള്ളവർ വിധി നിർണയം ലഘൂകരിക്കുന്നതിനു വേണ്ടി മുൻകൂട്ടി ഏതെങ്കിലും എക്സികൂട്ടിവ് അംഗത്തിന്റെ അടുക്കൽ പേര് രെജിസ്റ്റർ ചെയ്യെണ്ടതാണ് ..കേരളാ ഡ്രസ്സ് അവാർഡിന്റെ പൊതുവെയുള്ള നിയമാവലി താഴെ കൊടുത്തിരിക്കുന്നു ..സെപ്റ്റംബർ മൂന്നാം തിയതി ,മലയാണ്മയുടെ പകിട്ടാർന്ന വസ്ത്രധാരണവുമായി നിങ്ങളെത്തുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് വിവിധ അവാർഡുകൾ …ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ….

Be Friends Onam "Best Dress Award 2016" Criteria

Be Friends Switzerlad conducting Seventh time in Europe together with Onam Celebration “Best Dress Award” on 3rd Sept.2016 at Heslihalle,Küsnacht.

The Best Dressed Competition is fast becoming a central feature of the ONAM celebrations of Be Friends with many finely turned out gentleman and delightfully dressed ladies in the hope of claiming the coveted title of ‘Best Dressed Winner’. Children, no wonder, always adorned with the perfect attire of their own level for the special occasion.

Eligibility to participate:

Time: 12.00 to 2.00 p.m.

One candidate each from the below mentioned categories are selected as winner of this prestigious award:

There will not be any stage performance needed for the contestants during the contest. If you think you can stand out from the crowd and if the judges spot you then you have a chance to win some amazing prizes.

The judges will look to all those who wear the traditional Kerala dress at the Onam celebration 2016.

Specially consider for the award are: