Onam Best Dress Award 2017
2nd September 2017 , Saturday at Heslihalle,Küsnacht/ZH.
മലയാളികളുടെ ഒരു വികാര സാക്ഷാത്കാരമാണ് ഓണാഘോഷം .ഇരതേടി ഇടം തേടി കൂടുവിട്ട് പരദേശിയായി പറന്നു അലയുമ്പോഴും ചിങ്ങമാസനിലാവിന്റെ നനുത്ത ഒരു തുണ്ടുമായി ഓണം എത്തുന്നു .ഊഞ്ഞാലാട്ടവും പൂപറിക്കലും വീട്ടുമുറ്റത്തെ കൈകൊട്ടിക്കളിയും ഇല്ലെങ്കിലും ,തങ്ങളാൽ ആയ രീതിയിൽ നാമിന്ന് അത്യധികം ആഹ്ലാദപൂർവം ഓണം ആഘോഷിക്കുന്നു .
മഴമാറി തെളിയിയുന്ന ചിങ്ങപ്പുലരിയിലെ തിരുവോണനാളിൽ അണിയുന്ന ഓണപുടവ മനസ്സിനെ കുളിരണിയിക്കുന്നു,മുല്ലയും തുമ്പയും തുളസിയും മുക്കുത്തിപൂവും ചൂടിയ മലയാളിമങ്കമാർ,കസവിന്റെ നറുമണം മാറാത്ത പുതുകോടി അണിഞ്ഞ പുരുഷ കേസരിമാരും, ഓണത്തനിമയാർന്ന പുതുവസ്ത്രങ്ങൾ അണിഞ്ഞു ,വർണശോഭയോടെ എത്തുന്ന കുട്ടികളും യുവതുർക്കിമാരും അതായിരുന്നു നമ്മുടെ മനസിലുള്ള വർണ്ണരൂപങ്ങൾ– കാലത്തിനനുസരിച്ചു കോലവും മാറുന്നു.സ്‌ത്രീകളുടെ വസ്ത്രധാരണത്തിൽ മാത്രമല്ല പുരുഷന്മാരുടെ വസ്ത്രധാരണത്തിലും ഇന്ന് മാറ്റം വന്നു ,ജീൻസും ലെഗ്ഗിൻസും വിപണിയിൽ എത്തി ,ജനങ്ങൾ സൗകര്യാർത്ഥം അത് സ്വീകരിച്ചു കഴിഞ്ഞു . എങ്കിലും പ്രവാസിമലയാളികളുടെ ഇടയിൽ ഓണപുടവുയുടെ സ്ഥാനം ഒരുപടികൂടി കൂടിയതല്ലാതെ തെല്ലുപോലും കുറഞ്ഞിട്ടില്ല .
നമ്മുടെ ആഘോഷങ്ങൾ വെറുമൊരു ചടങ്ങുതീർക്കൽ മാത്രമാകാതിരിക്കാൻ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ ,നമ്മുടെ പാരമ്പര്യം വിളിച്ചോതാൻ കഴിഞ്ഞവർഷങ്ങളിലെപോലെ ഈ വർഷവും ബി ഫ്രണ്ട്‌സ് ബെസ്റ് ഡ്രസ്സ് അവാർഡ് ഉണ്ടയിരിക്കുന്നതാണ്.ഓണാഘോഷത്തിൽ സംബന്ധിക്കുന്ന എല്ലാവരുടെയും വസ്ത്രധാരണം നിയോഗിക്കപ്പെട്ടിരിക്കുന്ന ജഡ്‌ജിങ് കമ്മിറ്റിയിലുള്ള അംഗങ്ങൾ വിലയിരുത്തുന്നതായിരിക്കും .തിരഞ്ഞെടുക്കപ്പെടുന്ന യുവതിയുവാക്കൾക്കും മുതിർന്നവർക്കും ദമ്പതികൾക്കും കൂടാതെ കുട്ടികൾക്കും ഈ വർഷവും അവാർഡുകൾ വിതരണം ചെയ്യുന്നതായിരിക്കും .
കേരളീയ തനിമയുള്ള വസ്ത്രങ്ങൾ അണിഞ്ഞെത്തുന്ന ദമ്പതിമാർ,മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ വിധിനിർണയം ലഘുകരിക്കുന്നതിനുവേണ്ടി മുൻകൂട്ടി ഏതെങ്കിലും ബി ഫ്രണ്ട്‌സ് കമ്മിറ്റി അംഗത്തിന്റെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് .ഡ്രസ്സ് അവാർഡിന്റെ പൊതുവായുള്ള നിയമാവലി താഴെ കൊടുത്തിരിക്കുന്നു .നിങ്ങൾ ഏവരെയും ഈ ഓണാഘോഷത്തിലേക്കു
നേഹപൂർവം ക്ഷണിക്കുന്നു ,എല്ലാവരുടെയും സഹകരണം പ്രതീഷിക്കുന്നു.
Be Friends Onam "Best Dress Award 2017" Criteria
The Best Dressed Competition is fast becoming a central feature of the ONAM celebrations of Be Friends, with many finely turned out gentlemen and delightfully dressed ladies in the hope of claiming the coveted title of ‘Best Dressed Winner’. Children, no wonder, always adorned with the perfect attire of their own level for the special occasion.
Eligibility to participate:
13 to 25
26 and above
Time: 12.00 to 2.00 p.m.
- Junior Girl
- Junior Boy
- Senior Girl
- Senior Boy
- Woman
- Man
- Couples
There will not be any stage performance needed for the contestants during the contest. If you think you can stand out from the crowd and if the judges spot you then you have a chance to win some amazing prizes.
The judges will look to all those who wear the traditional Kerala dress at the Onam celebration 2017.
- Traditional dress selection
- Wearing Style
- Dress combination
- Overall appearance