തിരുവോണം 2006

on 27th AUGUST,  11:30am
Untere Heslibachstrasse 33, 8700 Küsnacht

    ഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും ചിരകാല സ്മരണകൾ ഉണർത്തികൊണ്ട് ഓണദിനങ്ങൾ വരവായി. ഗൃഹാതുരത്വം ഇഷ്ടപ്പെടുന്ന ഓരോ മലയാളിക്കും മനസ്സുനിറക്കാൻ എത്തുന്ന മനോഹരമായ ആഘോഷമാണ് ഓണം. ഒരുപാടു കൊച്ചു കഥാനുറുങ്ങുകൾ മടിശീലയിൽ ഒളിപ്പിച്ചുവച്ച മുത്തശ്ശിയുടെ മനസുപോലെ വിശാലമാണ് ഓണം.

ഓണം ഓർമകളുടെ ഉത്സവം കൂടിയാണ്. പ്രപഞ്ചത്തിന്റെ ഏതു കോണിലായാലും മലയാളിയുടെ മനസ്സ് പലവട്ടം ഓടിയെത്തുന്ന ഓർമകളുടെ തിരുമുറ്റത്തേക്കുള്ള ഒരു യാത്ര.
കഥകൾ കേട്ടുറങ്ങിയ കുട്ടിക്കാലത്തേക്ക് തിരികെ നടക്കുമ്പോൾ മുത്തശ്ശിക്കഥകൾ കേൾക്കാൻ ഭാഗ്യം ലഭിക്കാതെപോയ നമ്മുടെ അടുത്ത തലമുറയുടെ കാതിൽ ചൊല്ലാം… അവരിനിയും കേട്ടിട്ടില്ലാത്ത ഓണകഥകൾ.

അത്തം നാൾ മുതൽ തിരുവോണം വരെ പൂക്കളമിട്ടു ഉഞ്ഞാലിലാടി, തിരുവോണം നാൾ
മാവേലിയെ നടുമുറ്റത്ത് കുടിയിരുത്തി, കൈകൊട്ടിക്കളിയും, തുമ്പിതുള്ളലും, ഓണക്കോടിയും, ഓണസദ്യയും.. ആഘോഷങ്ങളുടെ പെരുമഴക്കാലം….

മഹാബലിയുടെ പദനിസ്വനത്തിനു കാതോർക്കുന്ന ഓരോ ഓണവും മനുഷ്യനിലെ സാത്വീക ഭാവത്തിന്റെ പ്രതീകമാണ്. അങ്ങനെ നന്മയായി നറുമണമായി നിറക്കൂട്ടുകളായി നിറവായി നിലവായി ഓരോ ഓണവും നമ്മുടെ മനസുകളിൽ പ്രതീക്ഷകളുടെ പൂക്കൾ നിറക്കുന്ന ഈ വസന്തോത്സവത്തിനു മിഴിവേകാനായി ബി ഫ്രണ്ട്സ് അണിയിച്ചൊരുക്കുന്ന ഓണസദ്യയിലേക്കും, കലാസയാഹ്നത്തിലേക്കും നിങ്ങളേവരെയും ആഗസ്സ്റ്റ് 27 ന് കുസ്നാഹ്റ്റിലെ ഹെസ്ലിഹാളിലേക്ക് സാദരം ക്ഷണിക്കുന്നു.

Photos