Onam 2014
ONAM 2014-Celebration on 13th Sept. at Mehrzweckhalle Blatt ,Nauenstrasse 44 B, 8632 Tann-Rüti,Zurich,Switzerland
ജീവിതപ്പച്ച തേടി മറുനാട്ടിലേക്ക് ചേക്കേറുന്നവരാണ് പ്രവാസികൾ. ജന്മനാടിന്റെ സ്നേഹത്തണലിൽ നിന്ന് അകലുമ്പോഴും അവർ നാടിന്റെ തനിമയും സംസ്ക്കാരവും നെഞ്ചോടു ചേർത്തു പിടിക്കുന്നു. മലയാൺമയുടെ വിത്തുകൾ ലോകമെമ്പാടും എത്തിയത് അങ്ങിനെയാണ്. പ്രവാസി ലോകത്തെ ഏറ്റവും വലിയ ഉത്സവമാണ് ഓണം.
ഇവിടെ സ്വിറ്റ്സർലണ്ടിൽ വർണ്ണാഭമായ ഉത്സവങ്ങളൊരുക്കി…. തിരുവോണത്തെ എന്നും വരവേറ്റിട്ടുള്ള Be Friends നിങ്ങൾക്കായി വീണ്ടും ഒരു ഓണക്കാലം സമ്മാനിക്കുന്നു.
വിശാലമായ കാർ പാർക്കിംഗ് സൗകര്യത്തോടും, Digital Sound സിസ്റ്റത്തോടുകൂടിയുള്ള Tann ലെ Mehrzweeksaal
Bluff -ൽ Sept 13-ാം തീയതി 11.30 ക്ക് ആഘോഷങ്ങൾക്കു തിരിതെളിയുന്നു. ഏവർക്കും സ്വാഗതം.