Onam 2015
എന്നും പുതുമകൾ സമ്മാനിച്ചിട്ടുള്ള ബി ഫ്രെണ്ട്സ് ഈ വർഷവും ഏറ്റവും പുതുമയാർന്ന കലാവിഭവുങ്ങളുമായി എത്തുന്നു.സെപ്റ്റംബർ അഞ്ചാം തിയതി കുസ്നാഹ്റ്റിലെ ഹെസ്ലിഹാളിൽ ഈ വർഷത്തെ ഓണാഘോഷത്തിനു തിരി തെളിയുന്നു..

ജീവിതപ്പച്ച തേടി മറുനാട്ടിലേക്ക് ചേക്കേറുന്നവരാണ് പ്രവാസികൾ. ജന്മനാടിന്റെ സ്നേഹത്തണലിൽ നിന്ന് അകലുമ്പോഴും അവർ നാടിന്റെ തനിമയും സംസ്ക്കാരവും നെഞ്ചോടു ചേർത്തു പിടിക്കുന്നു. മലയാൺമയുടെ വിത്തുകൾ ലോകമെമ്പാടും എത്തിയത് അങ്ങിനെയാണ്. പ്രവാസി ലോകത്തെ ഏറ്റവും വലിയ ഉത്സവമാണ് ഓണം.
ഇവിടെ സ്വിറ്റ്സർലണ്ടിൽ വർണ്ണാഭമായ ഉത്സവങ്ങളൊരുക്കി…. തിരുവോണത്തെ എന്നും വരവേറ്റിട്ടുള്ള Be Friends നിങ്ങൾക്കായി വീണ്ടും ഒരു ഓണക്കാലം സമ്മാനിക്കുന്നു. ഏവർക്കും സ്വാഗതം.
ജിനോ കുന്നുംപുറത്തും പ്രശസ്ത പിന്നണി ഗായകരായ ശ്രേയ, രൂപ, വിപിൻ എന്നിവരും ചേർന്നൊരുക്കുന്ന മ്യൂസിക്കൽ വയലിൻ ഷോയും കൂടാതെ SWITZERLAND ലെ 100ൽപരം കലാപ്രതിഭകൾ അണിയിച്ചൊരുക്കുന്ന നൃത്തവിസ്മയങ്ങളും