ഓണം പൊന്നോണം 2016
on SEPTEMBER 3rd
HESLIHALLE Untere Heslibachstrasse – 33 8700, Küsnacht /Zürich Switzerland
പ്രവാസി മലയാളികള്‍ക്ക് പഴമയുടെ ഓര്‍മ്മകള്‍ ശക്തമായി കൊണ്ടുവരുന്ന ഒരു വികാരമാണ് ഓണം. വേര്‍തിരിവുകള്‍ ഇല്ലാത്ത കാലത്തിന്റെ ഓര്‍മ്മ പുതുക്കല്‍ എന്നത് കാല്‍പ്പനികത കലര്‍ന്ന കഥയെന്നു ചിന്തിക്കുന്ന പുത്തന്‍ തലമുറയും, വിളവെടുപ്പും സമൃദ്ധിയും ഉള്ള പൊയ്പ്പോയ നല്ല കാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നപഴയ തലമുറയുടേയും ഒത്തു ചേരലാണ് ഓണാഘോഷം.നമ്മുടെ സംസ്കാരം, നന്മ, അറിവുകള്‍ മുതലായവ പുതിയ തലമുറയിലേക്കു പകര്‍ന്നു നല്‍കുകയും നാം ഒന്നെന്ന ചിന്ത എല്ലാവരിലേക്കും എത്തിക്കുകയും കൂടി ചെയ്യുമ്പോളാണ് ഓണാഘോഷങ്ങൾ അതിന്റെ പൂർണതയിൽ എത്തുന്നത്. നമ്മൾ ഓണത്തിന്റെ യതാര്‍ത്ഥ സങ്കല്പ്പത്തിലേക്കും പ്രതീക്ഷയിലേക്കും സ്വപനത്തിലേക്കും തിരിച്ചത്തുകയും, ആ സ്വപനം യാഥാര്ത്യമാക്കുന്നതിനു ള്ള പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയുമാണ് ഇന്നിന്റെ ആവശ്യം.
BE FRIENDS ONAM CELEBRATION -DANCE PRACTICE INAUGURATION
ബി ഫ്രെടസ് സ്വിറ്റ്സർലാന്റ് ഏറെ പുതുമകളോടെ സൂറിച്ചിൽ സെപ്റ്റംബർ മൂന്നിന് ഓണം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി ആഘോഷത്തെ മഹത്തരമാക്കുവാൻ ആഘോഷപരിപാടികളുടെ റിഹേർസൽ ഏപ്രിൽ ഒൻപതിന് എഗ്ഗിൽ ആരംഭിച്ചു. പ്രധാനമായും നൂറിലതികം കലാപ്രതിഭകളെ അണി നിരത്തി അണിയിച്ചൊരുക്കുന്ന നൃത്ത ശിൽപത്തിന്റെ ഒരുക്കങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് .
സൂറിച്ചിലെ അറിയപ്പെടുന്ന കൊരിയോഗ്രാഫേർസ് ആയ പ്രിൽസ് മലയിലും സ്വീത്ത മലയിലും ചേർന്നാണ് നർത്തകരെ പരിശീലിപ്പിക്കുന്നത് .മറ്റു പ്രോഗ്രാമുകൾക്ക് കൊരിയോ ഗ്രാഫി ചെയ്തു ഈ ദമ്പതികൾ ഇതിനോടകം സ്വിസ്സ് മലയാളികളുടെ പ്രശംസ നേടിയെടുത്തിരുന്നു .
ഈ വർഷത്തെ പരിപാടികളുടെ ഔവുപചാരിക ഉദ്ഖാടനം എഗ്ഗിൽ വെച്ചു കൂടിയ യോഗത്തിൽ വെച്ച് ബി ഫ്രെടസ് പ്രസിഡന്റ് പ്രിൻസ് കാട്ട്രുകുടി സെക്രടറി ബിന്നി വെങ്ങാപള്ളി ,ആര്ട്സ് കൺവീനർ ജെസ്വിൻ പുതുമന , കൊരിയോഗ്രാഫേർസ് ,കുട്ടികൾ എന്നിവർ തിരി തെളിയിച്ചു നിർവഹിച്ചു .ചടങ്ങിൽ സ്പോര്ട്സ് കൺവീനർ ഡേവിസ് വടക്കുംചേരി ,മുൻ പ്രസിഡന്റ് ടോമി തൊണ്ടാംകുഴി,എക്സികൂട്ടീവ് മെമ്പർ അഗസ്റിൻ മാളിയേക്കൽ ,വനിതാ ഫോറത്തിനു വേണ്ടി റെജി പുതുമന ,യൂത്ത് ഫോറത്തിന് വേണ്ടി അലീന കാട്ട്രുകുടി എന്നിവർ സന്നിഹിതരായിരുന്നു .തുടർന്ന് കുട്ടികൾ ആദ്യ നൃത്ത ചുവടുകൾ വെച്ച് ഡാൻസ് പരിശീലനം ആരംഭിച്ചു .
സ്വിറ്റ്സർലാന്ടിലെ കലാ പ്രതിഭകൾ ചേർന്നൊരുക്കുന്ന വർണ്ണ വിസ്മയമായിരിക്കും ഈ വർഷത്തെ ഓണാഘോഷം എന്ന് ആര്ട്സ് കൺവീനർ ജെസ്വിൻ പുതുമന അറിയിച്ചു . എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾക്ക് രൂപം കൊടുത്തു പ്രവർത്തിച്ചു വരുന്നു .ജനിച്ച മണ്ണിന്റെ ഓർമ്മ ഉണർത്തുവാനും പ്രവാസ ലോകത്ത് മലയാള നാടിന്റെ പൈതൃകം വിളിചോതാനും സ്വിസ്സിലെ എല്ലാ സുഹൃത്തുക്കളെയും ബി ഫ്രെടസ് സെപ്റ്റംബർ മൂന്നിന് കുസ്നാഹറ്റിലേക്ക് ക്ഷണിക്കുന്നു
BE FRIENDS ONAM CELEBRATION - DANCE PRACTICE INAUGURATION Video
ആശംസകളോടെ കുഞ്ചാക്കോ ബോബനും ജയസൂര്യയും
ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലാന്റ് സെപ്റ്റംബർ മൂന്നാം തിയതി സൂറിച്ചിലെ ഹെസ്ലിഹാളിൽ അണിയിച്ചൊരുക്കുന്ന ഓണാഘോഷങ്ങൾക്ക് മലയാളത്തിന്റെ യുവതാരങ്ങളായ ബോബൻ കുഞ്ചാക്കോയുടേയും ,ജയസൂര്യയുടേയും ആശംസകൾ …
ഒരു വസന്തകാലത്തിന്റെ ഓര്‍മകളുമായി പൂവിളികളും ആഘോഷങ്ങളുമായി പൊന്നിന്‍ ചിങ്ങമാസത്തില്‍ സമ്പല്‍സമൃദ്ധിയുടെ നിറവില്‍ മറ്റൊരു പോന്നോണക്കാലംകൂടി വരവായി. ഗൃഹാതുരത്വത്തിന്റെ മധുരസ്മൃതികള്‍ക്കിപ്പുറത്ത് ഗതകാലസ്മരണയുടെ വേലിയേറ്റത്തിന്റെ മറ്റൊരോണക്കാലം. മാമലനാടിന്റെ മഹോത്സവം. കാട്ടിലും മേട്ടിലും തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാക്കപ്പൂവും മിഴിതുറന്നു നിക്കുന്ന പ്രകൃതി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മനുഷ്യനിലുപരി പ്രകൃതിയുടെ ആഘോഷമാണ് ഓണം. പൂക്കളുടെയും പക്ഷികളുടെയും വൃക്ഷലതാതികളുടെതുമാണ് ഓണം.
തുമ്പയും മുക്കുറ്റിയും പ്രകൃതിക്ക് തിലകംചാര്‍ത്തി ഒരിക്കല്‍ക്കൂടി മാവേലിമന്നന്റെ തലോടലിനായി കാത്തുനില്‍ക്കുന്നു. മഴപെയ്ത് നനഞ്ഞുകുതിര്‍ന്ന മണ്ണില്‍നിന്നും പുതുമണ്ണിന്റെ ഗന്ധം പരത്തി പ്രകൃതി പൂക്കാലത്തിന്റെ പട്ടുപുതച്ചും, പുത്തരിക്കണ്ടം കൊയ്തും പൂവിളികളുടെ താരാട്ടുമായാണ് നമ്മുടെയിടയിലേക്ക് പൊന്നോണം വന്നെത്തുന്നത്. പ്രകൃതി സൗന്തര്യത്തിന്റെയും കേരള സംസ്ക്കരത്തിന്റെയും കാര്ഷികോല്‍ത്സവത്തിന്റെയും തനിമയും പാരബര്യവും വിളിച്ചോതിക്കൊണ്ടു പ്രവാസി സമൂഹം ഓണം ആഘോഷിക്കുമ്പോൾ ഇവിടെ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് പഴമയുടെ നിറച്ചാർത്തുമായി അത്തപൂക്കളമൊരുക്കിയും ,’അമ്മ വിളമ്പിത്തന്ന ഓണസദ്യയുടെ മധുരസ്‌മൃതികളോടെ ഓണസദ്യയൊരുക്കിയും ,നൂറിൽപരം കലാപ്രതിഭകളെ വേദിയിൽ അണിനിരത്തികൊണ്ടും കൂടാതെ ഗായകരായ ജോത്സനയും ,വിധു പ്രതാപും ഒരുക്കുന്ന സംഗീത വിരുന്നുമായി വീണ്ടും നിങ്ങൾക്കായി ഓണാഘോഷമൊരുക്കിയിരിക്കുന്നു.ഏവർക്കും സ്വാഗതം ….