ഓണപൂത്താലം 2018

Septermber 1st
at Heslihalle,Küsnacht.

മലയാളിയുടെ മനസ്സിൽ സ്നേഹത്തിന്റെ പച്ചപ്പും സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണനാൾ വന്നെത്തി. അത്തം ഒന്നിന് തുടങ്ങുന്ന ഒരുക്കങ്ങളും കാത്തിരിപ്പും സഫലമാകുന്ന സുദിനം. ഓരോ മലയാളിക്കും ഓണനാളുകൾ, പ്രത്യേകിച്ച് തിരുവോണദിനം കാത്തിരിപ്പുകളുടെ, സാഫല്യത്തിന്റെ ദിനമാണ്. ബന്ധുമിത്രാദികൾ ഒരുമിച്ചുകൂടി പഴയ ഓർമകളും സ്നേഹബന്ധങ്ങളും പുതുക്കുന്ന സുന്ദര ദിനം. സ്വിസ്സിന്റെ പല ഭാഗങ്ങളിൽ ജീവിക്കുന്ന നമ്മൾ ഒരുമിച്ചു പൂക്കളം തീർത്തും, സദ്യയുണ്ടും, കുശലം പറഞ്ഞും, കലാപരിപാടികൾ ആസ്വദിച്ചും അടുത്ത ഓണനാൾ വരുന്നതുവരെ ഓർത്തുവെക്കാനുള്ള അനശ്വര മുഹൂർത്തങ്ങൾ തീർക്കുന്ന സുന്ദരദിനം.

സ്വിസ് മലയാളികൾക്ക് എന്നും പുതുമയുള്ള ഓണാഘോഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള ബിഫ്രണ്ട്സ് ഈ വർഷം നിങ്ങൾക്കായി സമർപ്പിക്കുന്നു “ബി ഫ്രണ്ട്സ് ഓണപ്പൂത്താലം 2018, പ്രശസ്ത പിന്നണി ഗായകരായ സിദ്ധാർത്ഥമേനോൻ, ലക്ഷ്മി ജയൻ, പ്രസീത എന്നിവരോടൊപ്പം മനോജ് പെരുമ്പിലാവും ചേർന്നൊരുക്കുന്ന സംഗീത സദ്യ, നൃത്തത്തിന്റെ വിസ്മയക്കാഴ്ചകൾ തീർക്കാൻ നൂറ്റി മുപ്പതിലധികം കലാപ്രതിഭകളെ അണിനിരത്തി സൂര്യ 6 ശില്പ തളിയത്തിന്റെ നേതൃത്വത്തിൽ നിറങ്ങൾ ചാർത്തുന്ന നൃത്തവിരുന്ന്, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ഇത്തവണത്തെ ആകർഷണങ്ങളാണ്.

 

കഥ കേട്ടുറങ്ങിയ കുട്ടികാലത്തിലേക്കു നമ്മൾ തിരികെ നടക്കുമ്പോൾ, മുത്തശ്ശിക്കഥ കേൾക്കാൻ ഭാഗ്യം ലഭിക്കാതെ പോകുന്ന നമ്മുടെ അടുത്ത തലമുറയുടെ കാതിൽ ചൊല്ലാം അവരിനിയും കേട്ടിട്ടില്ലാത്ത ഓണക്കഥകൾ…..
സമത്വത്തിന്റെ സന്ദേശം വിളിച്ചോതി, നിറപറയും നിലവിളക്കും തുമ്പപ്പൂക്കളും മധുരമൂറുന്ന ഓർമകളും മനസ്സിൽ നിറച്ചു ഒരിക്കൽക്കൂടി ബി ഫ്രണ്ട്സ് നിങ്ങൾക്കായി ഒരുക്കുന്ന ഓണപൂത്താലത്തിലേക്കു നിങ്ങളെ ഓരോരുത്തരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

സമത്വത്തിന്റെ സന്ദേശം വിളിച്ചോതി, നിറപറയും നിലവിളക്കും തുമ്പപ്പൂക്കളും മധുരമൂറുന്ന ഓർമകളും മനസ്സിൽ നിറച്ചു ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് 2018 സെപ്റ്റംബർ ഒന്നാം തിയതി സൂറിച്ചിൽ ആഘോഷിച്ച ഓണപൂത്താലത്തിൻറെ ദൃശ്യാവിഷ്‌കാരം – വീഡിയോ നിർവഹണം ഫൈസൽ കാച്ചപ്പിള്ളി .