തിരുവോണം 2019
on SEPTEMBER 7th
AT MEHRZWECKHALLE BLATT, NAUENSTRASSE 44B,8632 TANN ZH
അത്തം നാൾ മുതൽ തിരുവോണം വരെ പൂക്കളമിട്ട് ഊഞ്ഞാലിലാടി, തിരുവോണം നാൾ മാവേലിയെ നടുമുറ്റത്ത് കുടിയിരുത്തി, പെൺകുട്ടികളുടെ കൈകൊട്ടിക്കളിയും, ആൺകുട്ടികളുടെ ഓണപ്പന്തുകളിയും, ഓണത്തല്ലും, വീട്ടിനുളളിലും പുറത്തും ഉളളവർക്ക് ഓണക്കോടിയും, വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി, ചതയം നാൾ വരെ, ഓണം പൊടിപൊടിക്കുമായിരുന്നു. അരിയിടിക്കലും വറുക്കലും, കായവറക്കലും കൊണ്ടാട്ടമുക്കിലും, അടപരത്തലും, അച്ചാറിടീലും, ചക്ക വരട്ടലും ഒക്കെയായി ഒരു മാസം മുൻപേ ഒരുക്കങ്ങൾ തുടങ്ങും.
“കാണം വിറ്റും ഓണമുണ്ണണം” എന്നൊരു ചൊല്ലുണ്ടായിരുന്നു. ഓരോ ദിവസവും ഓരോ പായസം, അടപ്രഥമൻ ചക്ക പ്രഥമൻ പാലട, ഓലൻ, കാളൻ, അവിയൽ….. വളളം കളിയും, അത്തപ്പൂ മത്സരങ്ങളും, പുലികളിയും, ഘോഷയാത്രയും ഒക്കെയായി ജാതിമത ഭേദങ്ങ ളെല്ലാം മറന്ന് നാമെല്ലാം ഒന്നാണ്” എന്ന അനന്തമായ സത്വം ഓർമ്മപ്പെടുത്തുന്ന ഒത്തുചേരലിന്റെ ഒരുത്സവമായി അതു മാറി.
ലോകത്തിന്റെ ഏതു കോണിലാണെങ്കിലും, മലയാളി ഓണം ആഘോഷിക്കും. ഈ വർഷത്തെ തിരുവോണം ബി ഫ്രണ്ട്സിനൊപ്പമായാലോ? സെപ്റ്റംബർ 7 നു ശനിയാഴ്ച വരവേൽക്കാം, നമുക്കൊന്നായി നമ്മുടെ മാവേലിമന്നനെ. രുചികരമായ ഓണസദ്യയും നമ്മുടെ കുട്ടികളുടെ വർണാഭമായ തൃത്വത്തങ്ങൾക്കുമൊപ്പം സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് ബാൻഡായ മസാല കോഫിയുടെ സംഗീത വിരുന്നും ആസ്വദിക്കാം. സ്വിറ്റ്സർലാൻഡിലെ ഏറ്റവും വലിയ ഓണാഘോഷത്തിലേക്കു എല്ലാവർക്കും സുസ്വാഗതം.