ഓണമഹോത്സവം 2023
on SEPTEMBER 2nd
Heslihalle, Küsnacht, Zurich
എന്നും പുതുമകൾ നിറഞ്ഞ ഓണവിരുന്നൊരുക്കിയിട്ടുള്ള ബി ഫ്രണ്ട്‌സ് ,ഈ വർഷവും പ്രൗഢഗംഭീരമായ താരനിരയോടെ ഒരുക്കുന്നു ഓണമഹോത്സവം 23 . മലയാളീ സമൂഹത്തിന്റെ താൽപ്പര്യങ്ങളും ,ആഗ്രഹങ്ങളും ഉൾക്കൊണ്ടുകൊണ്ട് പ്രശസ്ത കലാപ്രതിഭകളുടെ അപൂർവ സംഗമവും ഒപ്പം യുവ കലാപ്രതിഭകളുടെ നൃത്തനൃത്യങ്ങളും ,പെരുമകേട്ട ബി ഫ്രണ്ട്‌സ് ഓണസദ്യയും .
ആഘോഷരാവിനു നിറപ്പകിട്ടേകാൻ ശ്രുതിമധുരമായ ശബ്ദത്തിനുടമയും ,ടെലിവിഷൻ അവതാരകയും ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഗായികമാരിൽ ഒരാളുമായ റിമി ടോമി യുടെ ലൈവ് മ്യൂസിക് ഷോയിൽ 2007-ൽ ഗന്ധർവ്വ സംഗീത ജനപ്രിയ നായകനായും , 2009-ൽ ഐഡിയ സ്റ്റാർ സിംഗർ ജേതാവായും മലയാളി മനസിലിടംനേടിയ ഗാനരചയിതാവും,അവതാരകനും അഭിനേതാവുമായ പിന്നണി ഗായകൻ ശ്രീനാഥും .നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അനുഗ്രഹീത മെലഡി ഗാനങ്ങളുടെ രാജകുമാരനായ പിന്നണി ഗായകൻ ശ്യാമപ്രസാദും ,വേദിയിൽ മരണമാസ്സ് പെർഫോമൻസുമായി പാട്ടിന്റെ ശ്രുതിലയങ്ങൾ ചോർന്നുപോകാതെ പാട്ടിനൊപ്പം കിടിലൻ നൃത്തച്ചുവടുകളുമായി എത്തുന്ന ഗായകൻ കൗഷിക്കും കൂടാതെ കേരളത്തിൽ നിന്നെത്തുന്ന പ്രഗത്ഭരായ ഓർക്കസ്ട്ര ടീമും ചേർന്നൊരുക്കുന്ന സംഗീതവിരുന്നും ഒപ്പം അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരവും .
വൻ താരനിരകളാൽ സമ്പന്നമായ ഈ ഓണമഹോത്സവത്തിൽ കുടുംബസമേതം കുട്ടികളോടൊപ്പം ആർക്കും പങ്കെടുക്കാൻ പറ്റുന്ന രീതിയിലാണ് ടിക്കറ്റ് നിരക്കുകൾ നിജപ്പെടുത്തിയിരിക്കുന്നത്. മുൻകൂർ ടിക്കെറ്റെടുക്കുന്ന മുതിർന്നവർക്ക് (above 20 ) 45 സ്വിസ്സ് ഫ്രാങ്കും ,യുവജനങ്ങൾക്ക് ( 12 -20 ) 30 സ്വിസ്സ് ഫ്രാങ്കും ,കുട്ടികൾക്ക് ( 6 – 12 ) 20 സ്വിസ്സ് ഫ്രാങ്കും ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്ന്യമായിരിക്കും..
പെരുമകേട്ട ബി ഫ്രണ്ട്‌സ് ഓണസദ്യ ആസ്വദിക്കാനും നാലു കൊറിയോഗ്രാഫേഴ്‌സിലൂടെ ഇരുന്നൂറിലധികം യുവപ്രതിഭകൾ അരങ്ങേത്തെത്തുന്ന നൃത്തനൃത്ത്യങ്ങൾ ആസ്വദിക്കാനും ,സംഗീതവിസ്മയത്തിൽ മനസ്സ് നിറയുവാനും ,കേരളാ ബെസ്റ്റ് ഡ്രസ്സ് അവാർഡിൽ പങ്കാളികളാകുവാനും ഏവരെയും ക്ഷണിക്കുന്നു .
സ്നേഹത്തോടെ എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ,
ONAMAHOLSAVAM 23
The most-anticipated multicultural event of Be Friends Switzerland, the ONAMAHOLVAM 23, without doubt exceeded expectations once again this year.
On September 2, experience a new awakening when this dazzling spectacle show at Küsnacht with mega Onam Lunch and the live performances, featuring new costumes, choreography and live music, all to create a thrilling new history of Be Friends Onam celebrations.
With approximately 21 preparations on the menu, the Onam Sadhya is a grand affair that pays due respect to all six tastes – salty, spicy, sweet, sour, and bitter and this celebratory meal will be royaly served on the banana leaf.
At ONAMAHOLSAVAM 23, we have a diverse range of dance shows with more than 200 youth and children performing together on stage to make the event more colorful.
In the mega music show some outstanding artists are participating:
Rimi Tomy, one of the audience’s favorite singers in Mollywood and her innocent positive energy, her smile and laugh-out-loud jokes are always loved by Malayalees.
The idea Star singer fame Sreenath, who wons hearts through reality shows in his late teens, marks his début as music director is a name everyone is well versed within the domestic and as well as over the international boundaries.
Shyamprasad, a versatile singer of his generation and the owner of the voice that rules millions of hearts in Kerala and abroad
Kaushik, gained fame with his appearance on the Flowers TV channel’s music reality show, rocking star Top Singer and youth icon who inspires the youth with his dance and singing talent.
We are pretty sure that the legend singers accompanied by a royal orchestra using the latest sound techniques will provide an absolute entertainment for the Onam lovers.
The beauty of the world lies in the diversity of its people. Diversity is not about how we differ. It is about embracing one another’s uniqueness. Because wherever we might be from, we all smile in same language.
We invite you to join us in celebrating the power of culture ONAMAHOLSAVAM 23 to bring people together and to promote diversity and to experience the biggest musial extravaganza in Switzerland.