ഹൃദയരാഗം' യേശുദാസും ചിത്രയും ചേർന്നൊരുക്കുന്ന സംഗീത വിരുന്ന് സൂറിച്ചിൽ
On 2nd Apr 2011
at Absgütt, Event Center Uetlibergstrasse 341 anas Zürich
സൂറിച്ച്: ഗാനഗന്ധർവൻ പത്മഭൂഷൺ ഡോ. കെ.ജെ. യേശുദാസും, ദക്ഷിണേന്ത്യയുടെ വാനമ്പാടി പത്മശ്രീ കെ.എസ്. ചിത്രയും ചേർന്നൊരുക്കുന്ന സംഗീതവിരുന്ന് ‘ഹൃദയരാഗം’ സൂറിച്ചിൽ ഏപ്രിൽ രണ്ടിന് അരങ്ങേറും. യൂറോപ്പിൽ ആദ്യമായാണ് മലയാളക്കരയുടെ പുണ്യമായ ഈ രണ്ട് സംഗീത സാമ്രാട്ടുകൾ ഒരേ വേദിയിൽ ഒന്നിക്കുന്നത്. സ്വിറ്റ്സർലൻഡിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ ബി ഫ്രണ്ട്സ് ആണ് ഈ മഹാ സംഗീത മാമാങ്കത്തിന് വേദിയൊരുക്കുന്നത്.
1961-ൽ കാൽപ്പാടുകൾ എന്ന ചിത്രത്തിനുവേണ്ടി ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരന വാഴുന്ന മാതൃകാസ്ഥാനമാണിത്… എന്ന വരികൾ ആലപിച്ചുകൊണ്ട് ചലച്ചിത്ര ലോകത്തെത്തി സപ്തതിയുടെ നിറവിലും ഒളിമങ്ങാത്ത ശബ്ദമാധുര്യത്താൽ അനുഗ്രഹീതനായ ഗാനഗന്ധർവ്വൻ യേശുദാസിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതിനുകൂടിയാണ് ഹൃദയരാഗം ആദ്യമായി സ്വിസ് മലയാളികൾക്കായി കാഴ്ചവെയ്ക്കുന്നതെന്ന് ബ്രിഫ്രണ്ട്സ് പ്രസിഡന്റ് ടോമി തൊണ്ടാംകുഴിയും സെക്രട്ടറി പ്രിൻസ് കാട്ടുരുകുടിയിലും അറിയിച്ചു.
സൂറിച്ച് ഷുറ്റ്സൻ ഹൗസ് ആൽബിസ് ഗുി ഈവന്റ് സെന്ററിൽ ഏപ്രിൽ രണ്ടിന് വൈകുന്നേരം നാലിനാണ് ഹൃദയരാഗം അരങ്ങേറുന്നത്. പരിപാടിയുടെ ഔദ്യോഗിക ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം പുതുവത്സരദിനത്തിൽ നടന്നു. ബി ഫ്രണ്ട്സ് പ്രസിഡന്റ് ടോമി തൊണ്ടാംകുഴി, യൂറോപ്പിലെ ആദ്യകാല മലയാളികളിൽ ഒരാളായ ടോമി പടവത്തിന് ആദ്യ ടിക്കറ്റ് നൽകിക്കൊണ്ടാണ് ഹൃദയരാഗം ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തത്.
ഹൃദയരാഗത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഷലിം വലിയവീട്ടില് ജോസ് പെല്ലിശേരി, ജോഷി പന്നാരകുന്നേൽ, ബാബു മാത്യു, ജിമ്മി കൊരട്ടിക്കാട്ടുതറയിൽ, ബേബി തടത്തിൽ, പ്രകാശ് അത്തിപ്പൊഴി, സെബാസ്റ്റ്യൻ അറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ വിശാല സ്വാഗതസംഘം രൂപീകരിച്ചു.
യേശുദാസും ചിത്രയും ചേർന്നൊരുക്കുന്ന ഹൃദയരാഗം സംഗീതവിരുന്നിൽ യേശുദാസിനൊപ്പം പ്രവർത്തിക്കുന്ന മറ്റ് ഉപകരണ സംഗീതവിദഗ്ധരും പങ്കെടുക്കും. തരംഗിണി സ്റ്റുഡിയോയിലെ ശബ്ദനിയന്ത്രണ എൻജിനീയർ അടക്കം ഒരു മുഴുവൻ ലൈവ് ഓൺ ടീമുമായാണ് ഹൃദയരാഗം അവതരിപ്പിക്കുവാൻ യേശുദാസും ചിത്രയും സ്വിറ്റ്സർലൻഡിൽ എത്തുന്നത്.
ഇതിനകം 40,000-ത്തിലധികം ഗാനങ്ങൾ ആലപിച്ചുകഴിഞ്ഞ യേശുദാസിന് ഭാഷാഭേദങ്ങൾ ഒരിക്കലും തടസമായിട്ടില്ല. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഇന്ത്യയിലെ മിക്ക ഭാഷകളും അദ്ദേഹത്തിന്റെ സ്വരമാധുര്യം അനുഭവിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ഏഴുതവണയും, സംസ്ഥാന പുരസ്കാരം 23 തവണയും, തമിഴ്നാട് സർക്കാർ എട്ടുതവണയും, കർണ്ണാടക സർക്കാർ പുരസ്കാരം അഞ്ച് തവണയും, ആന്ധ്രാ സർക്കാർ പുരസ്കാരം ആറു തവണയും യേശുദാസ് നേടിയിട്ടുണ്ട്.
1987 മുതൽ 91 വരെ പുതിയ ഗായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി മത്സര രംഗത്തുനിന്നും അദ്ദേഹം വിട്ടുനിന്നു. 1975-ൽ പത്മശ്രീയും, 2002-ൽ പത്മഭൂഷണും നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു.

First Ticket Sale Inauguration held on 1st Jan.2011 at Zurich
ഹൃദയ രാഗം Official Ticket Sale
പദ്മഭൂഷൺ, Dr. K.J. യേശുദാസ് , പദ്മശ്രീ, ശ്രീമതി K.S.ചിത്ര, എന്നിവരുടെ സംഗമത്തിനു വേദിയൊരുക്കിക്കൊണ്ട്, 2. April, 2011 നു SCHÜTZENHAUS ALBISGÜTLI, EVENT CENTER, ÜTLIBERGSTRASSE 341, 8045 ZÜRICH 082]. Be Friends അഭിമാനപുരസരം അവതരിപ്പിക്കുന്ന ഹൃദയ രാഗം a Musical Extravaganza യുടെ ഔദ്യോഗിക ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം, Gustav Mauerstrasse 34, 8702 Zollikon ൽ വച്ച് January 1, 2011, 5 PM നു നടത്തപ്പെട്ടു.
യൂറോപ്പിലെ ആദ്യകാല മലയാളിയും, ആദരണീയനുമായ, ശ്രീ. Tomy Padavathu നു ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് Be Friends ന്റെ President, ശ്രീ Tomy Thondamkuzhy, ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിച്ചു.
യൂറോപ്പിൽത്തന്നെ ഇദംപ്രഥമമായി, ഇന്ത്യൻ സംഗീത രംഗത്തെ ഈ മഹത് വ്യക്തികളെ ഒരേ വേദിയിൽ അണിനിരത്തുന്നതിലൂടെ, Be Friends, പ്രവാസി മലയാളി സമൂഹത്തിനു അവിസ്മരണീയമായ ഒരു അനുഭവമാണു ലക്ഷ്യമിടുന്നത് എന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ, ശ്രീ Tomy Thondamkuzhy സൂചിപ്പിക്കുകയും, എല്ലാവർക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുകയും ചെയ്തു.
ഇങ്ങനെയൊരു ബഹുത്തായ സംരംഭത്തിനു അരങ്ങൊരുക്കുന്നതിലൂടെ, സ്വിസ്സ് മലയാളീ സമൂഹത്തോടുള്ള Be Friends ന്റെ സാംസ്കാരിക പ്രതിബദ്ധതയാണു വെളിവാക്കപ്പെടുന്നതെന്നു, തന്റെ മറുപടി പ്രസംഗത്തിൽ ശ്രീ Tomy Padavathu അഭിപ്രായപ്പെട്ടു.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി Befriends കൈക്കൊണ്ടിട്ടുള്ള മുൻകരുതലുകളെക്കുറിച്ചും ടിക്കറ്റ് നിരക്കുകൾ, ബുക്കിംഗ് നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുമെല്ലാം Programme coordinators നു വേണ്ടി ശ്രീ. Shalim Valiyaveettil വിശദീകരിക്കുകയും, കൂടുതൽ വിവരങ്ങൾക്ക്,
Programme Coordinators:- Mr. Jose Pellissery, Mr. Joshy Pannarakunnel, Mr. Babu Mathew, Mr. Jimmy Korattikattutharayil, Mr. Baby Thadathil, Prakash Athipozhi,
Be Friends Executive Committee members, Contact Persons, എന്നിവരുമായോ ബന്ധപ്പെടേണ്ട താണെന്ന് അറിയിക്കുകയും ചെയ്തു.
Be Friends, Secretary, Mr. Prince Katrukudy was mal പ്രകാശനത്തോടെ ചടങ്ങ് പര്യവസാനിച്ചു.