ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാതൃദിനം ആഘോഷിച്ചു

മാതൃത്വത്തേയും മാതാവിനേയും പ്രകീർത്തിക്കുന്ന ദിവസമാണ് മാതൃദിനം. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് അമേരിക്കയിൽ മാതൃദിനം ആഘോഷിച്ച് തുടങ്ങിയത്.ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുന്നു . മാതൃദിനമായ ഇന്നലെ മെയ് 12 നു സൂറിച്ചിലെ Mönhaltorf ൽ കൂടിയ യോഗത്തിൽ പ്രാർത്ഥനാഗാനത്തോടെ വനിതാ ഫോറം മാതൃദിനാഘോഷങ്ങൾക്കു തുടക്കം കുറിച്ചു .

കരുണ, അനുകമ്പ, സഹിഷ്ണുത, ത്യാഗം, നിരുപാധികമായ സ്നേഹം എന്നിവയുടെ മാതൃകയാണ് അമ്മമാരെന്ന് മാതൃദിനത്തോടനുബന്ധിച്ച് ആശംസാ സന്ദേശം നൽകികൊണ്ട് വനിതാ ഫോറം കോർഡിനേറ്റേഴ്‌സ് ആയ ഷൈനി മാളിയേക്കലും ,ഷേർളി മാപ്പലകയിലും പറഞ്ഞു .

“ഞങ്ങൾ ലോകത്തിലേക്ക് കണ്ണുതുറന്നപ്പോൾ, ഞങ്ങൾ ആദ്യം കണ്ടത് അവരെയാണ്, ഞങ്ങളുടെ ചെവിയിൽ ആദ്യമായി താരാട്ടു പാടിയത് അവരായിരുന്നു, അവരായിരുന്നു ഞങ്ങളുടെ ആദ്യത്തെ അധ്യാപകർ. അവരിൽ നിന്ന് കരുണയും എങ്ങനെ സ്നേഹിക്കാമെന്നും സ്നേഹിക്കപ്പെടാമെന്നും ഞങ്ങൾ പഠിച്ചു അതുപോലെ ഞങ്ങൾ മക്കളിലേക്കും സ്നേഹം പകർന്നു നൽകുന്നതായി യോഗത്തിൽ സംസാരിച്ചുകൊണ്ട് സംഘടനാ സെക്രെട്ടറി പുഷ്പ്പ തടത്തിൽ പറഞ്ഞു .

“അമ്മമാരുടെ കാൽക്കീഴിലാണ് സ്വർഗ്ഗം.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അമ്മമാർ സ്വർഗത്തിലേക്കുള്ള കവാടമാണ്. അമ്മമാർ സന്തുഷ്ടരാണെങ്കിൽ കുടുംബവും സന്തുഷ്ടരാണ്. അമ്മമാർ സന്തുഷ്ടരാണെങ്കിൽ, നഗരവും ,രാജ്യവും സന്തോഷകരമായിരിക്കുമെന്നു സംഘടനാ വൈസ് പ്രസിഡന്റ് ലിസി വടക്കുംചേരി അഭിപ്രായപ്പെട്ടു , ,

കരുത്തുറ്റ അമ്മമാരാണ് ശക്തമായ സമൂഹം കെട്ടിപ്പടുക്കുന്നത്. മനുഷ്യത്വത്തോടുള്ള അനുകമ്പയും പങ്കുവയ്ക്കലും സ്നേഹവും ഒരു വ്യക്തി ആദ്യം പഠിക്കുന്നത് അമ്മയിൽ നിന്നാണ്. എല്ലാ സ്നേഹത്തിലും ഏറ്റവും പവിത്രവും വിലപ്പെട്ടതുമാണ് അമ്മയുടെ സ്നേഹമെന്നും ജോയിന്റ് സെക്രെട്ടറി ബീന കാവുങ്ങലും സെക്രെട്ടറി സംഗീത മണിയേരിയും തങ്ങളുടെ സംസാരത്തിലൂടെ പറഞ്ഞു .

തിരിച്ചു കിട്ടാത്ത സ്‌നേഹം കൊണ്ടും ത്യാഗങ്ങൾ കൊണ്ടും സഹിഷ്ണുത കൊണ്ടും നമ്മുടെ സന്തോഷത്തിൻ്റെ ഉറവിടമായ നമ്മുടെ അമ്മമാർ എന്നും . സ്‌നേഹവും കാരുണ്യവും കൊണ്ട് നമ്മെ ഇന്നുവരെ എത്തിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് നമ്മുടെ അമ്മമാരാണെന്നും നമ്മുടെ ഏറ്റവും വിലപ്പെട്ട സ്വത്താണവരെന്നും സാങ്കേതികകാരണങ്ങളാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന സംഘടനാ പ്രസിഡന്റ് ലൂസി വേഴേപറമ്പിൽ തന്റെ വീഡിയോ സന്ദേശത്തിലൂടെ അഭിപ്രായപ്പെട്ടു .

ലോകത്തിലെയും ,സംഘടനയിലേയും എല്ലാ അമ്മമാരെയും ആദരവോടെ സ്മരിച്ചതിനു ശേഷം ചായസൽക്കാരത്തോടെയും ,കലാപരിപാടികളോടെയും യോഗം പര്യവസാനിച്ചു .വനിതാഫോറം കോർഡിനേറ്റേഴ്‌സ് ആയ ഷൈനി മാളിയേക്കലും ,ഷേർളി മാപ്പലകയിലും ,മറ്റു ഫോറം അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *