ഇതിഹാസ ചിത്രകാരൻ രാജാ രവിവർമയുടെ ജീവിതം പുനരാവിഴ്കരിച്ച് സൂറിച്ചിൽ ബി ഫ്രണ്ട്സിന്റെ ഓണാഘോഷം; വർണ്ണവിസ്മയം പെയ്തിറങ്ങിയ കലാപരിപാടികളും, മനം നിറച്ച് ഗംഭീര ഓണസദ്യയും

സൂറിച്ച്: മലയാളിയും, മാവേലിയും തമ്മിലുള്ള ബന്ധത്തിന് പുതു ജീവന്‍ നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമൂഖ മലയാളി സംഘടനയായ ബി ഫ്രണ്ട്‌സ് ഓണാഘോഷം സംഘടിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയ ആഘോഷത്തില്‍ കുസ്നാഹ്റ്റ് ഗെമൈൻദെ വൈസ് പ്രസിഡന്റ്‌ ഉർസുല ലീമാൻ തിരി തെളിച്ചു ഓണാഘോഷം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡന്റ്‌ ടോമി തൊണ്ടാംകുഴി, സെക്രട്ടറി പ്രിൻസ് കട്ടരുകുടി, ട്രഷറർ ബിന്നി വെങ്ങപ്പള്ളി, ആർട്സ് കണ്‍വീനർ ജെസ് വിൻ പുതുമന, ഫാ. വർഗീസ്‌ നടക്കൽ, ജിനോ കുന്നുംപുറത്ത് എന്നിവരും തിരികൾ തെളിച്ച് ആഘോഷത്തെ വരവേറ്റു.

തുടർന്ന് നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ സ്വാഗതം പ്രസംഗം നടത്തിയ പ്രസിഡന്റ്‌ ടോമി തൊണ്ടാംകുഴി സംഘടന നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പറ്റി വിവരിക്കുകയും, ഐ ഷെയർ പ്രൊജെക്ടിനു സ്വിസ് സമൂഹം നല്കിവരുന്ന സഹകരണത്തിനു നന്ദി അറിയിക്കുകയും ചെയ്തു. ഓണവും ഓര്‍മ്മകളും മലയാളികളുടെ ഹൃദയത്തുടിപ്പായി തുടരുന്നതിന്റെ അന്തഃസാരം വിവരിച്ച് ഫാ. വര്‍ഗീസ് നടയ്ക്കല്‍ സന്ദേശം നല്‍കി. സെക്രട്ടറി പ്രിൻസ് കട്ടരുകുടി നന്ദി അർപ്പിച്ചു.

സമ്മേളനത്തിനു ശേഷം വേദി കലാസാംസ്കാരിക പരിപാടിയ്ക്കായി അണിഞ്ഞൊരുങ്ങി. ഇതിഹാസ ചിത്രകാരൻ രാജാ രവിവർമയുടെ ജീവിതം ആസ്പദമാക്കി അരങ്ങിലെത്തിച്ച നാടകത്തോടെയായിരുന്നു കലാസന്ധ്യയുടെ തുടക്കം. ചുരുക്കി പറഞ്ഞാൽ രവിവർമ്മയുടെ കൊട്ടാരത്തിൽ നിന്നായിരുന്നു കലാപരിപാടികൾ അരങ്ങേറിയത്. സ്വിസ്സിലെ പ്രവാസി മലയാളികൾ ഇതിഹാസ ചിത്രക്കാരന്റെ ജീവിതവും ചരിത്രവും പുനരാവിഴ്ക്കരിച്ചു. സ്വിസ്സിലെ മികച്ച കലക്കരന്മാർ പുനർജന്മം നല്കിയ വേഷങ്ങൾ യഥാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ചു.

രവിവർമ്മയുടെ ചിത്രങ്ങളെ പ്രദിപാദിക്കുന്ന രംഗങ്ങളും, കോവിലകത്തെ നർത്തകികളുടെ നൃത്തനൃത്യങ്ങളും, കൊട്ടരെത്തെയും രാജഭരണത്തെയും അനശ്വരമാക്കി. നീനു മാത്യു കോറിയോഗ്രാഫ് ചെയ്തു, രാജ്യത്തെ രണ്ടാം തലമുറ യുവതീയുവാക്കൾ, രാജസമക്ഷം നടനമാടിയപ്പോൾ കൊട്ടാരം സജീവമായി. കൊട്ടാരത്തിനു പുറത്ത് നിന്നും എത്തിയ മാവേലിയും, പുലിക്കളിയും, തെയ്യവും, താലപൊലിയും, മുത്തുക്കുട എന്തിയ ഘോഷയാത്രയും ഓണത്തിന്റെ സ്മരണകളെ വിളിച്ചറിയിച്ചു. കൂട്ടത്തിൽ അതിഥികളും ആനയിക്കപ്പെട്ടു. തുടർന്ന് തന്റെ എഴുപത്തിനാലാം വേദി പങ്കിട്ട മാവേലി പ്രജകൾക്ക് ഓണ സന്ദേശം നൽകി.

കലയെ ഏറ്റം സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംഘടന, പ്രസിഡന്റും മറ്റു ഭാരവാഹികളും ചേർന്ന് ഒരുക്കിയ കലാവിരുന്ന് സ്വിസ്സിലെ ഇളം തലമുറയും, മുതിരന്നവരും ഒരേ പോലെ ആസ്വദിച്ചു. രാജാ രവിവർമയുടെ ചെറുപ്പകാലം സെബാസ്റ്റ്യൻ കാവുങ്ങലിലൂടെ അനശ്വരമായപ്പോൾ, അടുത്ത കാലഘട്ടം ബാബു പുല്ലേലിയിലൂടെ ജീവിക്കുകയായിരുന്നു. ആയില്യം തിരുന്നാളായി വേഷമിട്ട ജിമ്മി കൊരട്ടികാട്ടുതറയിൽ, രാജ്ഞിയായിരുന്ന ലൂസി വേഴെപറമ്പിൽ, കാര്യസ്ഥനായിരുന്ന ജോസ്, ബറോഡ ദിവാനായി വേഷമിട്ട വർഗീസ് ചെറുപറമ്പിൽ, ഹിന്ദു പ്രമാണിയായി എത്തിയ ഷാജി വലിയവീട്ടിൽ, കേരള വർമയായി പ്രകടനം കാഴ്ചവച്ച ഷലിം വലിയവീട്ടിൽ എന്നിവരോടൊപ്പം ഡേവിസ് വടക്കുംചേരി, അന്റോണ്‍സ്, സണ്ണി കളത്തിൽ, ടോണി ഉള്ളാട്ടിൽ, ജൈജു, സെബാസ്റ്റ്യൻ പാറക്കൽ എന്നിവരും ചേർന്നപ്പോൾ രവിവർമ്മയുടെ കൊട്ടാരം നക്ഷത്ര ശോഭകൊണ്ട് മിന്നിത്തെളിഞ്ഞു.

ജോഷി വടക്കുംപാടൻ, ബിറ്റി റെജി, ബേബി തടത്തിൽ എന്നിവർ അവതാരകരായി എത്തിയപ്പോൾ ശബ്ദത്തിന്റെയും, വെളിച്ചത്തിന്റെയും സാങ്കേതികത ജോജി മൂഞ്ഞേലി, പ്രകാശ്‌ അത്തിപൊഴി, ഷെല്ലി ആണ്ടൂക്കാലയിൽ എന്നിവർ നിയന്ത്രിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും, അംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഓണാഘോഷത്തിന്റെ വിജയമെന്നും, സ്വിസ്സിൽ മലയാളീ സമൂഹത്തിനു വിത്യസ്തമായ ഒരു ഓണക്കാഴ്ച സമ്മാനിയ്ക്കാൻ സഹകരിച്ച എല്ലാ കലാകാരന്മാര്ക്കും, സ്വിസ്സിലെ മലയാളീ സമൂഹത്തിനും പ്രത്യക അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പ്രസിഡന്റ്‌ ടോമി തൊണ്ടാംകുഴി അറിയിച്ചു .

അതേസമയം ഓണസമ്മേളനം അവാർഡ്‌ ദാനത്തിന്റെയും കൂടി വേദിയായി. ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ബെസ്റ്റ് ഡ്രസ്സ് അവാര്‍ഡിന് ആഷ്‌ലി, സൂര്യ തളിയത്ത്, തോമസ് മൂക്കംതറയില്‍, മാക്‌സ് പാറയ്ക്കല്‍ എന്നിവര്‍ വ്യത്യസ്ത വിഭാഗങ്ങളിൽ അർഹരായി. ആഘോഷത്തിന്റെ മാറ്റൊരു പ്രത്യേകതയായ പൂക്കള മത്സരത്തില്‍ മാറ്റുരച്ച ഡോണിയ റോസ് ലിന്റ് പാലക്കുടി, ജൈമി, വിന്‍സി, രാമനാലില്‍, ലാന്‍സ് അറയ്ക്കല്‍ എന്നീ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം നടന്നു.

അതുപോലെ ആഘോഷങ്ങളുടെ നടുവിലെ ഓണസദ്യ ഏറെ ആനന്ദദായകമായിരുന്നു. നാല്പതോളം വരുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ പരിശ്രമത്താൽ 1000 ത്തോളം പേർക്കുള്ള സദ്യവട്ടങ്ങൾ ഒരുക്കിയിരുന്നു. സദ്യ ക്രമീകരണങ്ങൾക്ക് ജോസ് പെല്ലിശേരി, സെബാസ്റ്റ്യൻ അറക്കൽ, ഷലിം വലിയവീട്ടിൽ എന്നിവർ നേത്രുത്വം നൽകി. ജോസ് വാഴക്കാല, ഷാജി വലിയവീട്ടിൽ, ജോണ്‍ വെളിയൻ, മാത്യു മനികുട്ടിയിൽ, ജോണി കുരുതുകുലങ്ങര, ജീവൻ കരിയപ്പുരം, ജെർബിൻ, ഷാജി നീരനാൽ, ടോമി വിരുതിയേൽ എന്നിവരോടൊപ്പം സംഘടനയുടെ മുഴുവൻ സ്ത്രി ശക്തിയും സഹായത്തിനായി അണി ചേർന്നപ്പോൾ സദ്യ റെഡി. ആഘോഷദിനം ഓണ സദ്യയോടെ ആരംഭിച്ച ഊട്ടുചടങ്ങിൽ 6 നിരകളിലായി റെജി പോൾ, സാജു പൊന്നനകുന്നെൽ, അഗസ്റ്റിൻ മാളിയേക്കൽ, ജോണി കുരുത്തുകുളങ്ങര, ഷാജി മാത്യു, ജീവൻ കരിയപ്പുറം എന്നിവരുടെ മേൽനോട്ടത്തിൽ വനിതാ അംഗങ്ങളുടെയും, യൂത്ത് ഫോറത്തിന്റെയും സഹകരണത്തോടെ അടുക്കും ചിട്ടയോടും കൂടി വിളമ്പിയ രുചിയേറിയ ഓണ സദ്യ സ്വിസ് മലയാളി സമൂഹത്തിന് ലഭിച്ചത് വയറും മനവും ഒരുപോലെ നിറച്ച ഓണ വിഭവങ്ങളുടെ കലവറ തന്നെയായിരുന്നു.

വൈകിട്ട് 4 മണിക്ക് സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. വീഡിയോ അവതരണത്തിലൂടെ കേരള തനിമയും ഓണം കരുതിവച്ചിരിക്കുന്ന ഓർമകളും നല്കിയ ദൃശ്യവിരുന്ന് പതിനെട്ടാം നൂറ്റാണ്ടിലേയ്ക്ക് കാണികളെ കൂട്ടികൊണ്ട് പോയി. 125 ൽ പരം പ്രതിഭകൾ അണിനിരന്ന കലാപരിപാടികളിൽ വേദി പങ്കിട്ടു. കണ്ണിനും കാതിനും വിരുന്നൊരുക്കി കേരളത്തിൽ നിന്നും എത്തിയ കലാക്കാരന്മാരുടെ പ്രകടനം ഏറെ ശ്രദ്ധേയമായി. ഗായകരായ രൂപ രേവതി, ശ്രേയക്കുട്ടി, വിപിന്‍ സേവിയര്‍, ജിനു എന്നിവരുടെ ഗാന സദസ്സ് ഏറെ പ്രശംസ പിടിച്ചുപറ്റി. അതേസമയം സൂര്യ തളിയത്തും സംഘവും അവതരിപ്പിച്ച പഞ്ചഭൂതങ്ങള്‍ സ്വിസ് മലയാളികള്‍ക്ക് വേറിട്ട അനുഭവമായി. സഞ്ജയ കുളങ്ങരയും സംഘവും അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സ്, സൂറിച്ചിലെ കുട്ടികള്‍ അവതരിപ്പിച്ച പീകോക്ക് നൃത്തം, അനിഷയും സംഘവും നേതൃത്വം നല്കിയ ഫാഷന്‍ ഷോ തുടങ്ങിയ പരിപാടികള്‍ ഓണാഘോഷത്തെ വര്‍ണ്ണപകിട്ടുള്ളതാക്കി.

ജീവിക്കുന്ന നാടിന്റെ നന്മകൾ അവസരങ്ങൾ ആയ മണ്ണിൽ സ്വന്തം ദേശിയതയും നിറപ്പകിട്ടാര്‍ന്ന ഓണാഘോഷവും, പരമ്പരാഗത ഭക്ഷണവും കൂടിചേര്‍ന്ന ആഘോഷദിനം കൂട്ടായ്മയുടേയും, സൗഹൃദത്തിന്റെയും വേദിയായി രൂപാന്തരപ്പെട്ടു. പോയകാലത്തിന്റെ സുഖമുള്ള ഓർമ്മകൾ സ്റ്റേജിൽ നിറഞ്ഞപ്പോൾ സ്വിസ്സ് മലയാളികള്‍ക്ക് ലഭിച്ചത് പകരം വയ്ക്കാനില്ലാത്ത മറ്റൊരു ഓണക്കാലമായിരുന്നു.

BE FRIENDS ONAM - 2015 CELEBRATION HELD ON 5TH SEPT.AT ZURICH
WATCH PHOTOS. PHOTOS BY BIJU

Celebration Inaugurated by Küsnacht Gemainde Vice President Ursula Leeman