Dear Friends,
Our ishare charity project fund distribution held on 26th Nov.at St.Marys Girls High School Kuravilangad,Kottayam.Detail news in below….…Thanks for your all kind support to this charity project…
Reg,
Tomy Thondamkuzhy
For ishare project coordinators
ഐ ഷയെർ പ്രോജെക്ടിലൂടെ കരുണയുടെ കനിവ് പകർന്നു സ്വിറ്റ്സർലണ്ടിലെ മലയാളി കൂട്ടായ്മ ….ബി ഫ്രെണ്ട്സ്….
സ്വിറ്റ്സർലണ്ടിലെ മലയാളികളുടെ കാരുന്ന്യമുഖം വെളിവായത് കൊച്ചുകേരളത്തിൽ …സ്വിറ്റ് സർലണ്ടിലെ പ്രമൂഖ പ്രവാസി സംഘടനയായ ബി ഫ്രെണ്ട്സ് കഴിഞ്ഞ വർഷം തുടക്കം കുറിച്ച ഐ ഷയെർ എന്ന ചാരിറ്റി പ്രോജെക്ടിലൂടെ മുതിർന്നവരിൽ നിന്നും കുട്ടികളിൽ നിന്നും ഓരോ ആഴ്ചയിൽ ഒരു ഫ്രാങ്ക് വീതം സമാഹരിച്ച തുക കേരളത്തിലെ വിവിധ സ്ഥാപനങ്ങൾക്കും,കഷ്ട ത അനുഭവിക്കുന്ന കുടുംബങ്ങൾക്കും ,രോഗപീഡയാൽ വലയ ുന്നവർക്കും ,
വിദ്യാർത്ഥികൾക്കുമായി പങ്കുവെച്ചപ്പോൾ അത് കടൽ കടന്നെത്തിയ കരുന്ന്യത്തിന്റെ മുഖമായി മാറി .കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ നവംബർ 26 നു ബി ഫ്രെണ്ട്സ് സ്വിറ്റ്സർലണ്ടിന്റ പ്രസിഡന്റും പ്രൊജക്റ്റ് ചീഫ് കൊർഡിനേറ്ററുമായ ടോമി തൊണ്ടാംകുഴിയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ മോൻസ് ജോസഫ് MLA സാമ്പത്തിക സഹായം വിതരണം ചെയ്തു.
പ്രസിഡന്റ് ടോമി തൊണ്ടാംകുഴി തന്റെ അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ 13 വർഷമായി ബി ഫ്രെണ്ട്സ് ചെയ്തു വരുന്ന സാമൂഹിക പ്രവർത്തനങ്ങൾ സദസ്സുമായി പങ്കുവെച്ചു ..കുരുന്നുകളിലൂടെ കുരുന്നകളിലേയ്ക്കും തുടർന്ന് സമൂഹത്തിന്റെ നാനാതുറകളിലെയ്ക്കും വ്യാപിക്കുന്ന അതി ബൃഹത്തായ പദ്ധതിയാണ് ബി ഫ്രെണ്ട്സ് സംഘടന വിഭാവനം ചെയ്തിരിക്കുന്നത് എന്നും . കുട്ടികളിലെ ജീവകാരുണ്യ വാസന വളർത്തുവാനും, വിവിധ കാരുന്ന്യ പ്രവർത്തനങ്ങളിലൂടെ രണ്ടാം തലമുറയെ നാടുമായി ബന്ധിപ്പിക്കാനും, ഐ ഷയെർ പ്രോജെക്ടുവഴി ബി ഫ്രെട്സിനു സാധിക്കുന്നെണ്ടെന്നും ,ഈ പ്രോ ജെക്ടിൽ അംഗങ്ങളായവരിൽ നിന്നും സ്വീകരിച്ച അപേക്ഷകൾ പരിഗണിച്ചതിൽ കേരളത്തിന്റെ വിവധ ഭാഗങ്ങളിൽനിന്നും തെരെഞ്ഞെടുക് കപ്പെട്ട 16 പേർക്കാണ് ആദ്യ ഘട്ടമെന്ന നിലയിൽ സഹായം നല്കുന്നതെന്നും . ഉള്ളതിന്റെ ചെറിയോരോഹരി മറ്റുള്ളവര്‍ക്കായി പങ്കു വയ്ക്കാൻ തയ്യാറായ, നന്മയുടെ ഉറവ വറ്റാത്ത സ്വിസ്സിലെ മലയാളി മനസുകളുടെ പൂർണമായ സഹകരണവും ബി ഫ്രെണ്ട്സ് അംഗങ്ങളുടെയും പ്രൊജെക്റ്റ് കോർഡിനേറ്റെര്സിന്റെയും കൂട്ടാ യ പരിശ്രമത്തിന്റ ഭലമാണ് ഈ പ്രോജെക്റ്റിന്റെ വിജയമെന്നും കൂട്ടിച്ചേർത്തു. ഭാവിയിൽ യൂറൊപ്പിലെ മറ്റു രാജ്യങ്ങളിൽ സമാനലക്ഷ്യമുള്ള സംഘടനകളു മായി സഹകരിച്ചു കൊണ്ട് ഈ പ്രൊജക്റ്റ് നടപ്പിലാക്കും എന്നും അഭിപ്രായപെട്ടു .
ധന സഹായം വിതരണം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും ജനിച്ചു വളർന്ന നാടിനെ മറക്കാതെ അശരണർക്കും ആലംബഹീനർക്കും ഒരു കൈതാങ്ങ് ആകുവാൻ കർമ്മ നിരതരായി പ്രവര്ത്തിക്കുന്ന ബി ഫ്രെട്സ് അംഗങ്ങളെയും അവരോടു സഹകരിക്കുന്ന സ്വിസ്സിലെ നല്ലവരായ മലയാളി സമൂഹത്തിനും മോന്സ് ജോസഫ് MLA ആശംസകൾ അർപ്പിച്ചു .
ജില്ലാ പഞ്ചായത്ത് മെമ്പർ സക്കറിയാസ് കുതിരവേലി മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ 31 സ്കൂളുകളിൽ ഒരു ദിവസം ഒരു റുപ്പി എന്ന തോതിൽ കൊച്ചി ആസ്ഥാനമായുള്ള ആൽഫ ഫൌണ്ടേഷന്റെ മേൽനോട്ടത്തിൽ ഐ ഷയെർ പദ്ധതി നടന്നു വരുന്നു . 32 മത്തെ സ്കൂൾ ആയി സെന്റ് മേരീസ് സ്കൂൾ തെരഞ്ഞെടുക്കുകയും തദവസരത്തിൽ അവുപചാരികമായി പ്രോജെക്ടിന്റെ ഉൾക്കാടനം പഞ്ചായത്ത് പ്രസിഡന്റ് PC കുര്യൻ നിർവഹിക്കുക ഉണ്ടായി . ആൽഫ ഫൌണ്ടേഷന്റെ ചെയർമാൻ മാത്യു ബി കുര്യൻ ഡോകുമെന്റുകൾ സ്കൂൾ ഹെട്മിസ്ട്രെസ്സ് SR.റീജാ മരിയക്ക് കൈമാറുകയുണ്ടായി .ബ്ലോക്ക് മെമ്പർ ആൻസി ജോസ് ,പഞ്ചായത്ത് മെമ്പർ മോഹനൻ ,സാമൂഹിക പ്രവർത്തകയും മരങ്ങാട്ടുപള്ളി പഞ്ചായത്ത് മെമ്പറും ആയ ആൻസമ്മ സാബു ,സ്കൂൾ PTA വൈസ് പ്രസിഡന്റ് വിനോദ് എന്നിവർ പ്രസങ്ങിക്കുകയും ചെയ്തു .സ്കൂൾ ഹെട്മിസ്ട്രെസ്സ് SR.റീജാ മരിയ സ്വാഗതവും ,ബി ഫ്രെട്സിനു വേണ്ടി അരുണ്‍ ജോസഫ് നന്ദിയും അർപ്പിച്ചു .
പ്രോജെക്റ്റ് കോർഡിനേറ്റർമാരായി ബേബി തടത്തിൽ, ജെസ്വിൻ പുതുമന, പ്രിൻസ് കാട്ട്രുകുടിയിൽ, ബിന്നി വെങ്ങപ്പള്ളി , ജോസ് പെല്ലിശേരി, സെബാസ്റ്റ്യൻ അറക്കൽ, വർഗീസ് പൊന്നാനകുന്നേൽ, ലാൽ മണിയൻകേരികലം എന്നിവർ പ്രവർത്തിക്കുന്നു .