BE FRIENDS – UTSAV 25 -WINNERS

ബി ഫ്രണ്ട്‌സ് ഓണമഹോത്സവത്തിനു തുടക്കം കുറിച്ചുകൊണ്ട് ബി ഫ്രണ്ട്‌സ് ഉത്സവ് 25 സൂറിച്ചിൽ ആഗസ്റ്റ് 23 നു നടത്തപ്പെട്ടു . പാരമ്പര്യത്തിന്റെയും വിനോദത്തിന്റെയും മനോഹരമായ ഒരു മിശ്രിതമായിരുന്നു ഈ പരിപാടി, എല്ലാ പ്രായത്തിലുമുള്ള ആളുകളെ വിവിധ ഇൻഡോർ ഗെയിമുകളിൽ ഉൾപ്പെടുത്തിയാണ് ഉത്സവ് സംഘടിപ്പിച്ചത്

പ്രസിഡന്റ് ശ്രീമതി ലൂസി വേഴപ്പറമ്പിലിന്റെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങോടെയാണ് ദിവസം ആരംഭിച്ചത്, തുടർന്ന് സെക്രട്ടറി ശ്രീമതി പുഷ്പ തടത്തിൽ സ്വാഗത പ്രസംഗം നടത്തി. ഉത്സവ് 24 ഇവന്റ് കോർഡിനേറ്റർമാരായ സിജു സുരേഷ്, രതീഷ് രാമനാഥൻ, , മൻസൂർ സക്കീന എന്നിവർ പരിപാടി, കളി നിയമങ്ങൾ എന്നിവ വിശദീകരിച്ചു.

ഉദ്ഘാടനത്തിന് ശേഷം, പരിപാടി വേദി ആവേശഭരിതമായി. ചെസ്സിലെ തന്ത്രപരമായ നീക്കങ്ങളായാലും, കാരംസിലെ അചഞ്ചലമായ ലക്ഷ്യമായാലും, കാർഡ് ഗെയിമുകളിലെ നൈപുണ്യമുള്ള കളിയായാലും – റമ്മി/28/56 മത്സരമായാലും അന്തരീക്ഷം ആവേശകരമായ നിമിഷങ്ങളാൽ നിറഞ്ഞിരുന്നു. മത്സര മനോഭാവം ഉണ്ടായിരുന്നിട്ടും, പങ്കെടുത്ത എല്ലാവർക്കും പരിപാടി തികച്ചും ആസ്വാദ്യകരമായിരുന്നു.

മത്സരവിജയികളുടെ ലിസ്റ്റും ,ചിത്രതാരചന ,പെയിന്റിംഗ് ചിത്രങ്ങളും ചുവടെ. ചേർത്തിരിക്കുന്നു

Sl No.EventAge GroupFirst PrizeSecond Prize
1Pencil Drawing6-10Ridhima RatheeshDaniel Kachappilly
2Pencil Drawing11-14Vidushi SinghAnika Indukumar
3Pencil Drawing>=15Milu AjithSara Sony
4Painting6-10Ithal SreekanthSohum Tiwari
5Painting11-14Vidushi SinghAvika Singh
7Chess6-12Vidushi SinghRohan Ratheesh
8Chess13-18Jonathan PaulFelix Kachappilly
9Chess>18Jiz ChirappurathuPraveen Gautam
10Carroms10-18Noel KumarelilJoshua Nazareth
11Carroms>18Shameem K. ShoukathNaveenchary Sripada
12Rubik’s CubeRohan RatheeshMihir Kiran Siju
13Cards- RummyJojo VichattuNikson Nilavur
14Cards- 28Anish Paul,Ciji ThomasAkhil Paul Palatty,Joshy Vadakkumpadan
15Cards- 56Santosh Paraserry,Mercy Paraserry,Jeljo CherukattuBob Thadathil,Jojo Vichattu,Santy Pallikkamalil

A huge round of applause to the winners of each competition at Befriends Utsav 2025! Your hard work, talent, and dedication were on full display. Congratulations on this well-deserved victory!

To every single person who participated in Befriends Utsav 2025, whether you won or not, you are a champion in our eyes. It takes courage to compete, and every drawing, chess move, and carrom shot contributed to the incredible energy of the day. 

——————————————————————————————————————————————————

👍

സ്വിസ്സ് മലയാളീ സമൂഹത്തിന്റെ താൽപ്പര്യങ്ങളും, ആഗ്രഹങ്ങളും ഉൾക്കൊണ്ടുകൊണ്ട് ബി ഫ്രണ്ട് സ്വിറ്റ്സർലൻഡ് കുട്ടികൾക്കും മുതിർന്നവർക്കുമായി ആരംഭിച്ച ഉത്സവ് 25 ഈ വർഷവും ഓണമഹോത്സവത്തിനു മുന്നോടിയായി ഇന്നലെ സൂറിച്ചിൽ വെച്ച് നടത്തപ്പെടുകയുണ്ടായി ..

രാവിലെ ഒമ്പതുമണിക്ക് നടന്ന ലളിതമായ ഉൽഘാടനസമ്മേളനത്തിൽ പ്രസിഡന്റ് ശ്രീമതി ലൂസി വേഴേപറമ്പിൽ എല്ലാവര്ക്കും സ്വാഗതമാശംസിക്കുകയും മത്സരാർത്ഥികൾക്ക് വിജയാശംസകളും നേർന്നുകൊണ്ട് സംസാരിച്ചു . അതിനു ശേഷം മത്സരങ്ങൾ ആരംഭിച്ചു .നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്ത ഉത്സവ് 25 ,വളരെ അടുക്കും ചിട്ടയും സമയോചിതവുമായി നടത്തുവാൻ സാധിച്ചു എന്നുള്ളത് അഭിനന്ദനാർഹമാണ്

കാരംസ്, ചെസ്, പെയിൻ്റിങ്ങ്, പെൻസിൽ ഡ്രോയിങ്ങ് ,കാർഡ്സ് മൽസരങ്ങൾ കൂടാതെ RUBIX മത്സരവും നടത്തപ്പെട്ടു. മത്സരങ്ങൾക്കുശേഷം നടത്തപ്പെട്ട ക്ലോസിങ്ങ് സെറിമണിയിൽ പ്രസിഡന്റ് ഈ വർഷത്തേ ഓണമഹോത്സവത്തിന്റെ ഡിജിറ്റൽ ബ്രോഷറിന്റെ പ്രകാശനം നിർവഹിച്ചു . സെക്രെട്ടറി ശ്രീമതി പുഷ്‌പാ തടത്തിൽ വിജയികളെ അഭിനന്ദിക്കുകയും ,ഉത്സവ് 25 ന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുകയും അതുപോലെ സെപ്റ്റംബർ ആറിന് നടക്കുന്ന ഓണമഹോത്സവത്തിലേക്കു എല്ലാവരെയും ഒരിക്കൽക്കൂടി ക്ഷണിക്കുകയും ചെയ്തു .വിജയികൾക്ക് ചടങ്ങിൽ അവാർഡുകൾ നൽകപ്പെട്ടു ..

രുചിയുടെ കാലവറയൊരുക്കി വിഭവസമൃദ്ധമായ സൗത്ത് ഇന്ത്യൻ മെനുവും സംഘാടകർ ഒരുക്കിയിരുന്നു

കോർഡിനേറ്റേഴ്‌സ് ആയ സിജു ,മൻസൂർ ,രതീഷ് എന്നിവരുടെയും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളുടെയും കൂട്ടായ പരിശ്രെമത്താൽ ഉത്സവ് 25 വളരെ വിജയകരമായി പര്യവസാനിച്ചു. വിജയികൾക്കെല്ലാം ബി ഫ്രണ്ട്സിൻറെ ആശംസകൾ …

പ്രോഗ്രാമിന്റെ ഫോട്ടോകൾ – https://photos.app.goo.gl/8DofNqmoDzQGvTey6

.

———————————————————————————————————————————————–

ഓണമഹോൽസവത്തിനു മുന്നോടിയായി ബി ഫ്രണ്ട്സ് ഒരുക്കുന്ന “ഉൽസവ് 25” ആഗസ്റ്റ് 23 ന് സൂറിച്ചിൽ

ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് മുൻവർഷങ്ങളിലേപ്പോലെ ഓണാഘോഷത്തിന് മുന്നോടിയായി ഒരുക്കുന്ന ഉത്സവ് 25 ന് ഓഗസ്റ്റ് 23 ന് സൂറിച്ചിൽ കൊടിയുയരും . ഈ വർഷം കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾക്കായി വേദിയൊരുങ്ങും .

കാരംസ്, ചെസ്, പെയിൻ്റിങ്ങ്, പെൻസിൽ ഡ്രോയിങ്ങ് ,കാർഡ്സ് മൽസരങ്ങൾ കൂടാതെ ഈ വർഷം മുതൽ ആരംഭിക്കുന്ന ക്വിസ്സ് മത്സരവും ,RUBIX മത്സരവും ഉണ്ടായിരിക്കും ഒപ്പം രുചിയുടെ കാലവറയൊരുക്കി സൗത്ത് ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ ഉണ്ടാകും .ആസ്വാദകർക്ക് തികച്ചും പ്രവേശനം സൗജന്യം .

സ്വിസ്സ് മലയാളികളുടെ മറ്റൊരു ആഘോഷ ദിനത്തിലേക്ക് ഏവർക്കും സ്വാഗതം. മൽസരങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ കമ്മിറ്റി അംഗങ്ങളുമായി ഉടനെ ബന്ധപ്പെടുക…

ബി ഫ്രണ്ട്‌സ് ഉത്സവ് 25 – ചീട്ടുകളി മത്സരം .

ചീട്ട് ഉപയോഗിച്ച് കളിക്കുന്ന ഏതു തരം കളിയെയും ചീട്ട് കളി എന്ന് പറയാം. ചീട്ട് കളി അവ കളിക്കുന്ന രീതിയെയും അതിന്റെ നിയമാവലികളെയും അടിസ്ഥാനമാക്കി പല പേരുകളിൽ അറിയപ്പെടുന്നു.

മലയാളികളുടെ പ്രിയപ്പെട്ട ചീട്ടുകളി മത്സരങ്ങൾ ആയ 28 അല്ലെങ്കിൽ ലേലം അതുപോലെ തന്നെ റമ്മി കൂടാതെ ചീട്ടുകളിയില്‍ മലയാളിയുടെ തനത് നമ്പര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന 56 എന്നീ മത്സരങ്ങളാണ് ബി ഫ്രണ്ട്‌സ് ഉത്സവ് 25 ൽ നടത്തപ്പെടുക.

ബുദ്ധിയും തന്ത്രവും ഭാഗ്യവും മാറ്റുരക്കുന്ന ഈ ചീട്ടുകളി മത്സരത്തില്‍ 18 കഴിഞ്ഞ വനിതകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം ..മത്സരത്തിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ആഗസ്റ്റ് 20 മുന്നായി രെജിസ്റ്റർ ചെയ്യുക .വിജയികൾക്ക് സമ്മാനങ്ങൾ ആയി ട്രോഫികൾ ഉണ്ടായിരിക്കുന്നതാണ്

ബി ഫ്രണ്ട്‌സ് ഉത്സവ് 25 – കാരംസ് മത്സരം

കാരംസ് കളിക്ക് ഇന്ത്യയിൽ നിന്നാണ് തുടക്കം . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംസ്ഥാനതല മത്സരങ്ങൾ നടന്നിരുന്നു. 1935 ൽ ശ്രീലങ്കയിൽ ഗൗരവമേറിയ കാരംസ് ടൂർണമെന്റുകൾ ആരംഭിച്ചിരുന്നു ;

ഇവിടെ ബി ഫ്രണ്ട്‌സ് ആഗസ്റ്റ് 23 നു ഒരുക്കുന്ന ഉത്സവ് 25 ലൂടെ പത്തു മുതൽ 18 വരേയും 18 നു മുകളിലുള്ളവർക്കുമായി രണ്ടു കാറ്റഗറിയിലായി കാരംസ് മത്സരം ഒരുക്കിയിരിക്കുന്നു ..

ഓരോ കാറ്റഗറിയിലും വിജയികൾക്കായി ഒന്നും രണ്ടും ട്രോഫികൾ…. രെജിസ്ട്രേഷനായി കോർഡിനേറ്റേഴ്‌സിനെയോ എക്സിക്കുട്ടീവ് അംഗങ്ങളെയോ ബന്ധപ്പെടുക ..ആഗസ്റ്റ് 20 നു മൂന്നായി രെജിസ്ട്രേഷൻ ചെയേണ്ടതാണ് …

ബി ഫ്രണ്ട്‌സ് ഉത്സവ് 25 – ചെസ്സ് മത്സരം

ശാന്തമായും ഏകാഗ്രതയോടെയും തന്ത്രപരമായും,കൃത്യമായ ആസൂത്രണത്തോടെ കളിക്കേണ്ട കളിയാണ് ചെസ്. ബുദ്ധിമാൻമാരുടെ കളി എന്നാണ് ചെസ് അറിയപ്പെടുന്നത് തന്നെ. ലോകത്തിലെ ഏറ്റവും മികച്ചതും ബൗദ്ധികമായി ഉത്തേജിപ്പിക്കുന്നതുമായ ചെസ്സ് മത്സരത്തിൽ പങ്കുചേരാൻ നിങ്ങൾക്കും അവസരം .

ബി ഫ്രണ്ട്‌സ് ആഗസ്റ്റ് 23 നു ഒരുക്കുന്ന ഉത്സവ് 25 ലൂടെ ആറു മുതൽ 12 വരേയും 13 മുതൽ 18 വരേയുള്ള കാറ്റഗറിയിലും 18 വയസ്സ് മുതൽ മുകളിലേക്കുള്ള കാറ്റഗറിയിലുമായി ചെസ്സ് മത്സരം ഒരുക്കിയിരിക്കുന്നു ..

ഓരോ കാറ്റഗറിയിലും വിജയികൾക്കായി ഒന്നും രണ്ടും ട്രോഫികൾ…. രെജിസ്ട്രേഷനായി കോർഡിനേറ്റേഴ്‌സിനെയോ എക്സിക്കുട്ടീവ് അംഗങ്ങളെയോ ബന്ധപ്പെടുക ..ആഗസ്റ്റ് 20 നു മൂന്നായി രെജിസ്ട്രേഷൻ ചെയേണ്ടതാണ് …

ബി ഫ്രണ്ട്‌സ് ഉത്സവ് 25 – പെൻസിൽ ഡ്രോയിംഗ്

പെൻസിൽ ഡ്രോയിംഗ് എന്നത് അടിസ്ഥാനപരമായ ഒരു കലാരൂപമാണ്, ഇതിലൂടെ കലാകാരന്മാർക്ക് അവരുടെ ആശയങ്ങളും സർഗ്ഗാത്മകതയും പ്രകടിപ്പിക്കാൻ , ലളിതവും എന്നാൽ ശക്തമായും സാധിക്കുന്നു .

ബി ഫ്രണ്ട്‌സ് ഒരുക്കുന്നു ഉത്സവ് 25 ലൂടെ കലാചാരുതവിരിയിക്കാൻ രണ്ടു കാറ്റഗറികളിലായി കുട്ടികൾക്കും 15 വയസ്സുമുതൽ മുതിർന്നവർക്കുമായി പെൻസിൽ ഡ്രോയിങ്ങ് മത്സരം ആഗസ്റ്റ് 23 നു സൂറിച്ചിൽ ..

വിജയികൾക്കായി ഒന്നും രണ്ടും ട്രോഫികൾ…. രെജിസ്ട്രേഷനായി കോർഡിനേറ്റേഴ്‌സിനെയോ എക്സിക്കുട്ടീവ് അംഗങ്ങളെയോ ബന്ധപ്പെടുക ..ആഗസ്റ്റ് 20 നു മൂന്നായി രെജിസ്ട്രേഷൻ ചെയേണ്ടതാണ് …

ബി ഫ്രണ്ട്സ് ഉത്സവ് 25 – ക്വിസ്സ് മത്സരം

ക്വിസ് ബുദ്ധിയുള്ളവര്‍ക്ക് മാത്രമാണെന്ന ധാരണ മാറി കഴിഞ്ഞു. എല്ലാവര്‍ക്കും ബുദ്ധിയുണ്ട്. പരിശീലത്തിലൂടെ അത് മൂര്‍ച്ചകൂട്ടി ഉപയോഗിക്കുകയാണ് ക്വിസ് മത്സരത്തിൽ ചെയ്യുന്നത് …

ചതുരംഗകളത്തിലെ നീക്കങ്ങള്‍ പോലെ അറിവും കഴിവും ഉപയോഗിച്ച് വിജയം നേടുന്ന മത്സരമാണ് ക്വിസ്. വ്യക്തികള്‍ അറിവുകളുമായി ഏറ്റുമുട്ടുന്നതാണ് ഓരോ ക്വിസ് മത്സരത്തിലും കാണാൻ കഴിയുന്നത് …

ഓണമഹോത്സവത്തിനു മുന്നോടിയായി ആഗസ്റ്റ് 23 നു സംഘടിപ്പിക്കുന്ന ഉത്സവ് 25 ൻറെ ഭാഗമായി നടത്തുന്ന ക്വിസ്സ് മത്സരത്തിൽ 13 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ് …ആഗസ്റ്റ് 20 നു മൂന്നായി രെജിസ്ട്രേഷൻ ചെയ്യുക

ബി ഫ്രണ്ട്സ് ഉത്സവ് 25 – പെയിന്റിങ്ങ് മത്സരം*

പെയിന്റിങ്ങ് എന്നത് ഒരു കലാരൂപമാണ്. നിറങ്ങൾ ഉപയോഗിച്ച് ക്യാൻവാസ്, കടലാസ്, ചുവരുകൾ തുടങ്ങിയ പ്രതലങ്ങളിൽ ക​ലാ​കാ​ര​ന്റെ​​ഉ​ൾ​ക്കാ​ഴ്ച​ ​മൂ​ന്നാം​​മാ​ന​ങ്ങ​ളി​ലേ​ക്ക്​തെ​ന്നി​മാറി കാഴ്ചയുടെ രൂപങ്ങളും ഭാവനകളും പകർത്തുകയാണ് ​പെയിന്റിങ്ങിലൂടെ .

ബി ഫ്രണ്ട്‌സ് ഉത്സവ് 25 ന്റെ ഭാഗമായി മൂന്നു കാറ്റഗറികളിലായി പെയിന്റിങ്ങ് മത്സരം ആഗസ്റ്റ് 23 നു നടത്തുന്നു . പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ആഗസ്റ്റ് 20 മുന്നായി പേരുകൾ കോർഡിനേറ്റേഴ്‌സിന്റെ പക്കൽ രെജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു …

ബി ഫ്രണ്ട്സ് ഉത്സവ് 25 – റൂബിക്സ് ക്യൂബ് മത്സരം*

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന കളിപ്പാട്ടമാണ് റുബിക്സ് ക്യൂബ്. ഒരിക്കലെങ്കിലും റുബിക്സ് ക്യൂബ് പരിഹരിക്കാന്‍ ശ്രമിക്കാത്ത കുട്ടികള്‍ കുറവാകും…കേവലമൊരു കളിപ്പാട്ടം മാത്രമല്ല, കുട്ടികളുടെ ബുദ്ധി വികാസത്തിന് നിര്‍ദേശിക്കുന്ന പസില്‍ ഗെയിം കൂടിയാണിത്

ലോകത്തില്‍ ഏഴില്‍ ഒരാള്‍ റുബിക്സ് ക്യൂബ് കളിച്ചിട്ടുണ്ടെന്നാണ് കണക്ക്. പ്രിയപ്പെട്ട കളിപ്പാട്ടം എന്നതിലും അപ്പുറം റുബിക്സ് ക്യൂബ് സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നുണ്ട് …സ്പീഡ് ക്യൂബിങ് ഇന്ന് ഒരു മല്‍സര ഇനമാണ്. …

ബി ഫ്രണ്ട്‌സ് ഉത്സവ് 25 ൽ ഒരു മത്സര ഇനമായി റൂബിക്സ് ക്യൂബ് ഉൾപ്പെടുത്തിയിരിക്കുന്നു .പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് ..രെജിസ്ട്രേഷൻ എത്രയും വേഗം നടത്തുക…

പുതു പുത്തൻ പുതുമകളോടെ നിങ്ങൾക്കായി അണിയിച്ചൊരുക്കുന്നു ഓണമഹോത്സവം 25 സെപ്റ്റംബർ ആറിന് ..ടിക്കെറ്റ് ബുക്കിങ്ങ് തുടരുന്നു