കൾ എക്കാലവും കാഴ്ച വയ്ക്കുന്നത്. രാജ്യത്തെ പ്രമൂഖ പ്രവാസി സംഘടനയായ ബി ഫ്രെണ്ട്സ് സ്വിറ്റ്സർലൻഡിന്റെ ഈ വർഷത്തെ ചാരിറ്റി പ്രവർത്തങ്ങളുടെ ഭാഗമായി, ഡിസംബർ 22 നു പാലായിൽ കൂടിയ ചടങ്ങിൽ വെച്ച് പാലാ എം എൽ എ ശ്രീ മാണി സി കാപ്പൻ ധന സഹായ വിതരണം നടത്തുകയുണ്ടായി .
സ്വിസ്സ് മലയാളികളുടെ കലാ സാംസ്ക്കാരിക കായിക രംഗങ്ങളിലെ ഉന്നമനം ഉറപ്പു വരുത്തുന്നതിനൊപ്പം ,പിറന്ന നാട്ടിൽ വിധിയുടെ തേരോട്ടത്തില്‍ പകച്ചു നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യമിട്ട് ബി ഫ്രെണ്ട്സ് സംഘടന വർഷങ്ങളായി നന്മയുടെ പൊൻ വെളിച്ചമായി അനേകരിലേയ്ക്ക്കെത്തുന്നു .
കുമാരി ക്രിസിൽ ബെന്നിയുടെ പ്രാർത്ഥനാ ഗാനത്തോടെ പാലാ മിൽക്ബാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിന് തുടക്കമായി .സംഘടനയുടെ നേതൃത്വത്തിൽ സമാഹരിച്ച തുക നാട്ടിൽ കഷ്ട ത അനുഭവിക്കുന്ന കുടുംബങ്ങൾക്കും ,രോഗപീഡയാൽ വലയുന്നവർക്കും ,വിദ്യാർത്ഥികൾക്കുമായി പങ്കുവെക്കുമ്പോൾ സംഘടനയ്ക്ക് ഇത് അഭിമാന നിമിഷമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സംഘടനയുടെ മുൻ പ്രസിഡന്റ് ശ്രീ ടോമി തൊണ്ടാംകുഴി തൻറെ സ്വാഗത പ്രസംഗത്തിൽ അഭിപ്രയപെട്ടു . കഴിഞ്ഞ വർഷങ്ങളായി ബി ഫ്രെണ്ട്സ് ചെയ്തു വരുന്ന സാമൂഹിക പ്രവർത്തനങ്ങൾ സദസ്സുമായി അദ്ദേഹം പങ്കുവെച്ചു ..
പഠനത്തിൽ മുന്നോക്കവും എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്തു കുട്ടികൾക്കുള്ള സ്കോളർഷിപ് ധനസഹായങ്ങൾ വിതരണം ചെയ്തുകൊണ്ട് ശ്രീ മാണി സി.കാപ്പൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.സഹപ്രവർത്തകനായ ശ്രീ തോമസ് ചാണ്ടി എംഎൽഎ യുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടു ഈ ദിവസങ്ങളിലെ എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചിരുന്നെങ്കിലും ബി ഫ്രണ്ട്സ് നടത്തുന്ന ഈ പുണ്ണ്യകർമ്മത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഈ ചടങ്ങിന് എത്തിയെതെന്നും, പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും ജനിച്ചു വളർന്ന നാടിനെ മറക്കാതെ അശരണർക്കും ആലംബഹീനർക്കും ഒരു കൈതാങ്ങ് ആകുവാൻ കർമ്മ നിരതരായി പ്രവര്‍ത്തിക്കുന്ന ബി ഫ്രെട്സ് അംഗങ്ങളെയും അവരോടു സഹകരിക്കുന്ന സ്വിസ്സിലെ നല്ലവരായ മലയാളി സമൂഹത്തിനും എം എൽ എ തൻറെ പ്രസംഗത്തിൽ ആശംസകൾ അർപ്പിച്ചു .
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നിർച്ചഹിച്ച് ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും കൂടാതെ ഭവനനിർമാണത്തിനുമായി ഇരുപതുപേർക്കുള്ള ധനസഹായം വിതരണം ചെയ്തു. അഡാർട്ട് ഡയറക്ടർ ഫാ. മാത്യൂ പുതിയിടം, പാലാ നഗരസഭാധ്യക്ഷ മേരി ഡോമിനിക്, കൗൺസിലർ ബിജി ജോജോ കുടക്കച്ചിറ, ജില്ലാ പഞ്ചായത്തംഗം ബിജു പുന്നത്താനം, മരങ്ങാട്ടുപള്ളി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ആൻസമ്മ സാബു,മുൻ ഉഹാവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ ബേബി ജേക്കബ് ,ശ്രീ ജോണി കുന്നപ്പള്ളില്‍, ശ്രീ തോമാച്ചന് പാലക്കുടി എന്നിവർ പ്രസംഗിച്ചു.
സംഘടനയുടെ മുൻ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ ദേവസ്യാ നെല്ലൂർ ,തിരക്കുകൾക്കിടക്കും സംഘടന സംഘടിപ്പിച്ച ഈ എളിയ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എല്ലാ അതിഥികൾക്കും ,ധനസഹായം സ്വീകരിച്ചവർക്കും, സദസ്സിനും കൂടാതെ ഈ ചാരിറ്റി ഫണ്ട് സമാഹരണത്തിനുവേണ്ടി ടോമിയോടൊപ്പം പ്രയത്നിച്ച സംഘടനാ സഹപ്രവർത്തകരായ ബാബു വേതാനി, ജോസ് പെല്ലിശ്ശേരി, ബിന്നി വേങ്ങപ്പള്ളിൽ, സെബാസ്റ്റിൻ കാവുങ്കൽ എന്നിവർക്കും നന്ദി അർപ്പിച്ചു .
വിദ്യാഭ്യാസ സഹായം, ഭവനനിര്‍മ്മാണ സഹായം, ചികിത്സാ സഹായം, വിവാഹസഹായം എന്നിവക്കായി അംഗങ്ങളിൽനിന്നും ലഭിച്ച അപേക്ഷകളില്‍ വിവിധ ജില്ലകളിൽ പെട്ട 30-ഓളം പേര്‍ക്കാണ് ധന സഹായം നൽകിയത്.നന്മയുടെ ഉറവ വറ്റാത്ത സ്വിസ്സിലെ മലയാളി മനസുകളുടെ പൂർണമായ സഹകരണവും ബി ഫ്രെണ്ട്സ് അംഗങ്ങളുടെയും സഹകരണത്തിൽ സംഘടനയുടെ മറ്റ് ചാരിറ്റി സംരംഭങ്ങളായ ഐ ഷയെര് ,കെയര്‍, മംഗല്യം, ബെസ്ക് തുടങ്ങിയ സഹായപദ്ധതികളും നടന്നുവരുന്നുണ്ട്. കുമാരി ക്രിസിൽ ബെന്നിയും ,ശ്രീമതി വത്സാ നെല്ലൂരും ചടങ്ങുകൾ മോഡറേറ്റ് ചെയ്തു …
റിപ്പോർട്ട് -ജോണി മാത്യു ,ന്യൂസ് പേപ്പേഴ്സ് ബ്യുറോ പാലാ
.
ബി ഫ്രണ്ട്സ് സ്വിട്സർലാൻഡിന് നന്ദിയുടെ ഒരു വാക്ക്
പ്രിയ സ്നേഹിതരെ ,
ആയിരം പുൽക്കൂടുകളിൽ ഉണ്ണിയേശു പിറന്നാലും എന്റെ ഹൃദയത്തിൽ ഉണ്ണി പിറന്നില്ലെങ്കിൽ ക്രിസ്തുമസ് എന്നെ സംബന്ധിച്ച് അർത്ഥവത്തല്ല.. എന്ന പരമ്പരാഗതമായ ശൈലി ഹൃദയത്തിൽ ഏറ്റുവാങ്ങി ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻണ്ട് പിറന്ന നാട്ടിലെ അശരണരും ആലംബഹീനരുമായ കുറെ ആളുകൾക്ക് സഹായങ്ങൾ വിതരണം ചെയ്യുമ്പോൾ മനസ്സുതുറന്നു ഞാൻ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുകയാണ്.
ബി ഫ്രണ്ട്സിന്റെ മുൻ എക്സികൂട്ടിവ് മെമ്പർ സജു പൊന്നാനകുന്നേലിന്റേയും എളിയവനായ എന്റേയുംകൂടി അഭ്യർത്ഥന മാനിച്ച് തൊടുപുഴ കോടിക്കുളം ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ താമസക്കാരനായ രോഗിയായ കിഴക്കേചോഴക്കുന്നേൽ മുഹമ്മദ് എന്ന വ്യക്തിക്ക് ഭവന നിർമാണനത്തിനായി സഹായം ചെയ്യുവാൻ തയ്യാറായ ബി ഫ്രഡ്സിന്റെ നല്ല മനസ്സിന് മുൻപിൽ ആ കുടുംബത്തിനുവേണ്ടി ഹൃദയം നിറഞ്ഞ നന്ദിയോടെ ശിരസ്സ് നമിക്കുന്നു.
ഈ ചാരിറ്റി പ്രൊജക്റ്റ് ഫലപ്രാപ്തിയിലെത്തിക്കുവാനും ,നാട്ടിൽ അവധിക്കു പോയപ്പോൾ ആ വീട് സന്ദർശിക്കുവാനും സന്മനസ്സു കാണിച്ച ടോമി തൊണ്ടാംകുഴിയ്ക്ക് പ്രത്യേകം നന്ദി പറയുന്നു.
അതുപോലെ തന്നെ ഈ ചാരിറ്റി ഫണ്ട് സമാഹരണത്തിനുവേണ്ടി ടോമിയോടൊപ്പം പ്രയത്നിച്ച ബാബു വേതാനി, ജോസ് പെല്ലിശ്ശേരി, ബിന്നി വേങ്ങപ്പള്ളിൽ, സെബാസ്റ്റിൻ കാവുങ്കൽ എന്നിവരെ ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു.
വിദേശത്ത് നല്ല ജോലിയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഒത്തുവരുമ്പോൾ ജനിച്ച നാടിനെ മറക്കുന്നവരാണ് പലരും. എന്നാൽ ഈ ക്രിസ്മസിനും പുതുവർഷത്തിലും ബി ഫ്രണ്ട്സ് ഏറ്റെടുത്ത തീരുമാനം വരും വർഷങ്ങളിലും തുടരുവാനും അങ്ങനെ പാവപ്പെട്ട അനേകംപേരുടെ മനസ്സിൽ ഇടംപിടിക്കുന്ന ഒരു വലിയ പ്രസ്ഥാനമായി മാറുവാനും ബീ ഫ്രണ്ട്സിനു കഴിയട്ടെ എന്നാശംസിക്കുന്നു . ഒരിക്കൽകൂടി ഒത്തിരി ഒത്തിരി നന്ദിയോടെ … സന്തോഷത്തോടെ…
സ്നേഹപൂർവ്വം
ജെയിംസ് തെക്കുമുറി.