ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഹെൽത്ത് ക്ലബിന് ഔപചാരികമായ തുടക്കം ..പ്രൊഫസർ ,ഡോക്ടർ അജു പഴേൻങ്കോട്ടിൽ ഹെൽത്ത് ക്ലബിന്റെ ഉൽഘാടനം നിർവഹിച്ചു .

എന്നും പുതിയ കാൽവെപ്പുകൾക്കു തുടക്കമിടുന്ന ബി ഫ്രണ്ട്സ് സ്വിസ് സമൂഹത്തിനുവേണ്ടി സാംസ്കാരിക,സാമൂഹിക ,ചാരിറ്റി പ്രവർത്തങ്ങളോടൊപ്പം മറ്റൊരു മേഖലയിലേക്കുകൂടി പ്രവേശിക്കുകയാണ് . ഒരു സംഘടനയെ സംബന്ധിച്ചും അതിലെ അംഗങ്ങളെ സംബന്ധിച്ചും എന്നും അഭിമാനമാണ് സംഘടനയുടെ ഓരോ ചുവടുവെപ്പുകളും .

ആരോഗ്യം എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണ്. ആരോഗ്യകരമായ ശരീരവും മനസ്സും ഇല്ലെങ്കിൽ, നമുക്ക് ജീവിതത്തിലെ യാതൊരു നേട്ടവും ആസ്വദിക്കാൻ സാധിക്കില്ല. എന്നാൽ, ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പലരും ആരോഗ്യത്തെ അവഗണിക്കുന്നതാണ് സത്യമെന്നും

ഇത്തരം സാഹചര്യത്തിലാണ് ഹെൽത്ത് ക്ലബ്ബുകളുടെ പ്രാധാന്യം വർധിക്കുന്നതെന്നും ഒരു ഹെൽത്ത് ക്ലബ് നമ്മെ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരാക്കി മാറ്റാൻ സഹായിക്കുന്ന ഒരു വേദിയാണെന്നും ,കൂടാതെ, ഹെൽത്ത് ക്ലബ്ബുകൾ കൂട്ടായ്മയും സഹകരണവും വളർത്തുന്ന ഒരു ഇടമായിരിക്കുമെന്നും ,ഇവിടെ നമ്മൾ പുതിയ സുഹൃത്തുക്കളെ കണ്ടെത്തുകയും പരസ്പരം പ്രചോദനം നേടുകയും ചെയ്യുമെന്നും .നമ്മുടെ സമൂഹത്തിൽ ആരോഗ്യബോധം വളർത്തുന്നതിനും, എല്ലാവർക്കും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ പ്രചോദനമാകുമെന്നും സംഘടനയുടെ ഈ ക്ലബ് സഹായകരമാകുമെന്നും ക്ളബ് ഉൽഘാടനവേളയിലെ സന്ഖടന പ്രസിഡന്റ് ശ്രീ ടോമി തൊണ്ടാംകുഴി അഭിപ്രായപ്പെട്ടു .

സൂറിച്ചിലെ ഒബർഗ്ലാട്ടിൽ മാർച്ച് 22നു കൂടിയ പൊതുയോഗം എക്സികുട്ടീവ് അംഗമായ ശ്രീമതി സിസി കാരിയപ്പുറത്തിന്റെ മോഡറേഷനോടുകൂടി ആരംഭിച്ചു …. റോഹൻ രതീഷ് അർത്ഥനിര്ഭരമായ പ്രാർത്ഥനാഗാനമാലപിച്ചു . തുടർന്ന് ബി ഫ്രണ്ട്‌സ് വിമൻസ് ഫോറം കൺവീനർ ശ്രീമതി ജൂബി അലാനിക്കൽ ഉൽഘാടകനെ ബൊക്കെ നൽകി സ്വീകരിച്ചു

വളരെയധികം തിരക്കുകൾക്കിടയിലും ഹെൽത്ത് ക്ലബ് ഉൽഘാടനകർമ്മം നിർവഹിക്കാനെത്തിയ സംഘടനയിലെ അംഗവും ,സ്വിറ്റസർലണ്ടിലെ മലയാളീ സമൂഹത്തിന് അഭിമാനവും ,രണ്ടാം തലമുറക്ക് റോൾ മോഡലുമായ Prof.Dr.med.Aju Pazhenkottil, Executive MBA HSG നെ സംഘടനാ പ്രസിഡന്റ് ശ്രീ ടോമി തൊണ്ടാംകുഴി സ്വാഗതമേകിയതിനൊപ്പം ,അജുവിന്റെ കുടുംബവും ,സഹോദരനും നാട്ടിൽ നടത്തിയ ചാരിറ്റി പ്രവർത്തന ങ്ങളെ പരാമർശിക്കുകയും ,ഭാര്യ ശ്രീമതി ലേഖാ Pazhenkottil നു ബി ഫ്രണ്ട്സ് തുടക്കമിട്ട നഴ്സിങ്ങ് അവാർഡ് നേടിയതും സ്മരണാർത്ഥം സദസ്സിനെ ഓർമ്മിപ്പിച്ചു .

തുടർന്ന് ഹെൽത്ത് ക്ലബിന്റെ ആശയം കമ്മിറ്റിയിൽ പങ്കുവെക്കുകയും അതിന്റെ രൂപീകരണത്തിനായി മുൻനിരയിൽ നിൽക്കുകയും സംഘടന ഭംഗിയായി നടത്തിക്കൊണ്ടിരിക്കുന്ന സ്റ്റെപ്പ് ചലഞ്ചിന്റെ ചുക്കാൻ പിടിക്കുന്നയാളുമായ സംഘടനാ സെക്രെട്ടറി രതീഷ് രാമനാഥനും അദ്ദേഹത്തെ സഹായിക്കുന്ന മുൻ എക്സിക്യൂട്ടീവ് മെമ്പറുമായ മൻസൂർ സക്കീനക്കും ,സംഘടനയുടെ മറ്റു ഭാരവാഹികൾക്കും ,അംഗങ്ങൾക്കും ,സംഘടനയുടെ എല്ലാ പ്രവർത്തനങ്ങൾക്കും കൂട്ടായി നിൽക്കുന്ന സുഹൃത്തുക്കൾക്കും പ്രസിഡന്റ് സ്വാഗതമേകി .

തുടർന്ന് Prof.Dr.med.Aju Pazhenkottil, Executive MBA HSG തന്റെ ഉൽഘാടനപ്രസംഗത്തിൽ സംഘടനാ നടത്തിവരുന്ന സ്റ്റെപ്പ് ചലഞ്ചിനെ പ്രകീർത്തിക്കുകയും അതുപോലെ പങ്കെടുത്തവരെയും വിജയികളെയും മുക്തകണ്ഠമായി പ്രശംസിച്ചു ..തുടർന്ന് ആരോഗ്യമേഖലയെക്കുറിച്ചു വിശദ്ദമായി തന്റെ പ്രൊഫഷനിൽ കണ്ടുവരുന്ന കാര്യങ്ങൾ ഉദാഹരണസഹിതം മൂന്ന് പോയിന്റുകളെ ആസ്പദമാക്കി വിശദമായി സംസാരിച്ചതിനുശേഷം ഹെൽത്ത് ക്ലബിന്റെ ഔപചാരികമായ ഉൽഘാടനം നിർവഹിച്ചു ..

തുടർന്ന് സംഘടനാ സെക്രെട്ടറി ഹെൽത്ത് ക്ലബിന്റെ ഉദേശങ്ങളും ,ലേഖ്യകളെക്കുറിച്ചും വിശദമായി സദസ്സിനോട് വിശദീകരിച്ചു ..തുടർന്ന് ശ്രീ പോൾ ജോയ് ഹെൽത്ത് ക്ലബിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു … തുടർന്ന് ഉൽഘാടകനും ,സദസ്സിനും സംഘടനാ വൈസ് പ്രസിഡന്റ് ശ്രീ പ്രിൻസ് കാട്രുകുടിയിൽ നന്ദി അർപ്പിച്ചു .. തുടർന്ന് സ്റ്റെപ്പ് ചലഞ്ചിൽ പങ്കെടുത്തവരെയും ,വിജയികളെയും സംഘടന മെഡലുകൾ നൽകി ആദരിച്ചു.

പ്രോഗ്രാമുകൾക്ക് സംഘടനാ ഭാരവാഹികളായ ജോസ് പെല്ലിശേരി,സെബാസ്റ്റ്യൻ കാവുങ്ങൽ ,ചാൾസ് അങ്ങാടിയത്ത് ,വിവേക് നമ്പ്യാർ ,സാജു മാത്യു ,ജീവൻ കാരിയപ്പുറം ,അരുൺ വർഗീസ് ,രേഖ ഗിരീഷ് ,മേഴ്‌സി വെളിയൻ ,ജിൻസൺ ,ജോഷി വടക്കുംപാടൻ ,അജു മാർഷൽ ,സൂരജ് എന്നിവർക്കൊപ്പം , സ്റ്റെപ്പ് ചലഞ്ച് കോർഡിനേറ്ററും അംഗവുമായ മൻസൂർ മാറ്റ് അംഗങ്ങളായ ബീന കാവുങ്ങൽ ,ബിന്ധ്യ രതീഷ് ,ജോൺ വെളിയൻ എന്നിവർ നേതൃത്വം നൽകി.

PHOTOS OF INAUGURAL CEREMONY & STEP CHALLANGE AWARD CEREMONY

https://photos.app.goo.gl/9VmE8FX95TKeJYDr7

WELCOME & INAUGURAL SPEECH

Leave a Reply

Your email address will not be published. Required fields are marked *